സംസ്ഥാന സ്കൂൾ കലോത്സവം: സ്വർണക്കപ്പിന് സ്വീകരണം നൽകി
Mail This Article
×
ചടയമംഗലം∙ സംസ്ഥാന സ്കൂൾ കലോത്സവ വിജയികൾക്ക് സമ്മാനിക്കുന്ന സ്വർണ കപ്പിന് ചടയമംഗലത്ത് സ്വീകരണം നൽകി. ഗവ മഹാത്മ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുടെ ബാൻഡ് മേളം വിവിധ സ്കൂളുകളിൽ നിന്നും എത്തിയ വിദ്യാർഥികളുടെ കലാ രൂപങ്ങൾ സ്വീകരണത്തിന് മികവേകി. മന്ത്രി ജെ.ചിഞ്ചു റാണി, ബ്ലോക്ക് പ്രസിഡന്റ് ലതികാ വിദ്യാധരൻ , വൈസ് പ്രസിഡന്റ് ഹരി വി.നായർ, പഞ്ചായത്ത് പ്രസിഡന്റ് മിനി സുനിൽ, ജില്ലാ പഞ്ചായത്ത് അംഗം സാം കെ ഡാനിയൽ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്.
English Summary:
A reception was held at Chadayamangalam for the gold cup presented to the winners of the State School Arts Festival.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.