ADVERTISEMENT

കുമാരനല്ലൂർ ∙ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിനു കൊടിയേറി. പ്രസിദ്ധമായ തൃക്കാർത്തിക ദർശനം ഡിസംബർ 7നാണ്. ഉത്സവം 8ന് ആറാട്ടോടെ സമാപിക്കും. തന്ത്രി കടിയക്കോൽ ഇല്ലം കെ.എൻ.കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലായിരുന്നു കൊടിയേറ്റ്. മധുര ഇല്ലം അച്യുതൻ നമ്പൂതിരി, മേൽശാന്തി വാരിക്കാട് നാരായണൻ ശ്രീനേഷ് നമ്പൂതിരി എന്നിവർ സഹകാർമികത്വം വഹിച്ചു. 

തൃക്കാർത്തിക ദർശനം ഡിസംബർ 7നു പുലർച്ചെ 3ന് ആരംഭിക്കും. രാവിലെ 6ന് ആറാട്ട് എഴുന്നളളിപ്പ്, 8.15 മുതൽ തൃക്കാർത്തിക ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്. രാവിലെ 9 മുതൽ ഡിവിഎൽപി സ്കൂളിൽ പ്രസാദമൂട്ട് ആരംഭിക്കും. വൈകിട്ട് 5.30നു നടപ്പന്തലിൽ തൃക്കാർത്തിക ദേശവിളക്ക് എഴുന്നള്ളിപ്പ്, ദീപക്കാഴ്ച, പൊന്നാന ദർശനം, വലിയ കാണിക്ക. ഡിസംബർ 8ന് ആറാട്ടോടെ സമാപിക്കും. 

ഉത്സവ പരിപാടികൾക്ക് നേതൃത്വം നൽകുന്നതിനു  ദേവസ്വം ഭരണാധികാരി സി.എൻ. ശങ്കരൻ നമ്പൂതിരി, അസിസ്റ്റന്റ് മാനേജർ കെ.എ.മുരളി, ഊരാണ്മ യോഗം പ്രസിഡന്റ് കെ.എസ്.പരമേശ്വരൻ നമ്പൂതിരി, ജനറൽ കൺവീനർ കെ.എസ്.ഓമനക്കുട്ടൻ, പബ്ലിസിറ്റി കൺവീനർ എസ്.ആനന്ദക്കുട്ടൻ എന്നിവരടങ്ങുന്ന സ്വാഗതസംഘം രൂപീകരിച്ചു.

  കുടമാളൂർ മുരളീധര മാരാരുടെ സ്പെഷൽ പഞ്ചവാദ്യം, ആനിക്കാട് കൃഷ്ണകുമാർ, കീഴൂർ അനിൽ കുറുപ്പ്, ചേന്ദമംഗലം രഘുമാരാർ, തൃപ്രയാർ രമേശ് മാരാർ, കുമാരനല്ലൂർ സജേഷ് സോമൻ  എന്നിവരുടെ പഞ്ചവാദ്യം, ഏലൂർ അരുൺ ദേവ് വാരിയരുടെ പഞ്ചമദ്ദള കേളി, കലാമണ്ഡലം ബലരാമൻ, സദനം രാമകൃഷ്ണൻ എന്നിവരുടെ ഇരട്ടത്തായമ്പക, തിരുമറയൂർ ഗിരിജൻ മാരാരുടെ പാണ്ടിമേളം എന്നിവർ ഉത്സവത്തിനു  മേളക്കൊഴുപ്പേകും.

കുമാരനല്ലൂരിൽ ഇനി ഉത്സവ നാളുകൾ 

∙ കലാവേദിയിൽ

നവംബർ 30

നൃത്തനൃത്യങ്ങൾ – ശ്രീദേവി നൃത്ത വിദ്യാലയം, എളമക്കര – 7.00

കഥകളിപ്പദക്കച്ചേരി – ദീപ പാലനാട്, മീര റാം മോഹൻ – 8.00

നൃത്തസന്ധ്യ – കേരള ആർട്സ് അക്കാദമി, തൃക്കോതമംഗലം –10.00

 

ഡിസംബർ 1

നയാഗ്ര നൈറ്റ് വയലിൻ ഡ്യുയറ്റ് –അഖിൽ കൃഷ്ണ, വിഷ്ണു എസ്. ശേഖർ– 7.00

ഭരതനാട്യക്കച്ചേരി – ഡോ. ലക്ഷ്മി മോഹൻ–8.30

ശാസ്ത്രീയ നൃത്തം – അരുന്ധതീ ദേവി, കലാമണ്ഡലം സ്വപ്ന എസ്. നായർ – 9.30

ഭക്തി സംഗീതനിശ – കണ്ണൻ ജി. നാഥ് – 10.00

 

ഡിസംബർ 2

മോഹിനിയാട്ടം –ഗുരു കലാ വിജയൻ –7.00

സംഗീത സദസ്സ് – ദൃശിൻ പി. സാബു –8.30

നൃത്തം –സാരംഗ ഡാൻസ് ആൻഡ് മ്യൂസിക് അക്കാദമി – 9.30

 

ഡിസംബർ 3

സംഗീത സദസ്സ് –അണുരാധ കൊഴുപ്രം –7.15

ഭരതനാട്യം – ഉമാഗോവിന്ദ്, വിധുൻ കുമാർ –8.15

കഥകളി ( നളചരിതം ഒന്നാം ദിവസം, ദുര്യോധനവധം)– 9.30

 

ഡിസംബർ 4

സംഗീത സദസ് – നിരുപമ എസ്. ചിരാത് – 6.00

ആനന്ദനടനം – നാട്യപൂർണ സ്കൂൾ ഓഫ് ഡാൻസ് – 7.30

കഥകളി (കല്യാണ സൗഗന്ധികം, നിഴൽക്കുത്ത് )– 9.30

 

ഡിസംബർ 5

സംഗീതക്കച്ചേരി – ചെങ്ങളം ഹരിദാസ് – 7.00

ഫ്യൂഷൻ സംഗീതലയം – സോൾ ഓഫ് കീസ് –8.30

നാദലയ സംഗമം– പേരൂർ ജയപ്രകാശ്, ചേർത്തല മനോജ് ശശി, ജോൺസൺ– 10.00

 

ഡിസംബർ 6

സംഗീതസദസ്സ് – ഗൗരി നായർ 7.00

ശാസ്ത്രീയ നൃത്തം – ദേവിക മനോജ് – 8.00

ഭക്തി ഗാനമേള– സൂര്യനാരായണൻ– 9.00

ബാലെ –പൂഞ്ഞാർ നാട്യഭവൻ – 12.00

 

ഡിസംബർ 7

( തൃക്കാർത്തിക ദർശനം – പുലർച്ചെ 3 മുതൽ )

തൃക്കാർത്തിക സംഗീതോത്സവം ആരംഭം – രാവിലെ 7.00

നൃത്തസംഗമം – ദിവ്യാ വർമ – വൈകിട്ട് 7.30

തൃക്കാർത്തിക സംഗീത സദസ്സ് – വിനയ് ശർവ, ബെംഗളൂരു– 9.00

 

ഡിസംബർ‍ 8

ആറാട്ട് കച്ചേരി – ഹരിരാഗ് നന്ദൻ 7.30

മോഹിനിയാട്ടം – ഷൈജ അനിൽ– 9.30

ബാലെ – തിരുവനന്തപുരം അശ്വതി ഭദ്ര –10.00

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com