രാക്കുളി തിരുനാളിന് കൊടിയേറി
Mail This Article
പാലാ ∙ കത്തീഡ്രൽ പള്ളിയിൽ ദനഹാ (രാക്കുളി) തിരുനാളിനു വികാരി ഫാ.സെബാസ്റ്റ്യൻ വെ ട്ടുകല്ലേൽ കൊടിയേറ്റി. ജനുവരി 5, 6 തീയതികളിലാണു പ്രധാന തിരുനാൾ.ഇന്നു മുതൽ ജനുവരി 4 വരെ രാവിലെ 5.30നും 6.45നും വൈകിട്ട് 5നും കുർബാന, നൊവേന. 31നു രാത്രി 10: ദിവ്യകാരുണ്യ ആരാധന, വർഷാവസാന പ്രാർഥന, കുർബാന.
ജനുവരി 1നു 5.30, 7.10, 9.30, 11.45, 4.30 കുർബാന, നൊവേന. അഞ്ചാം തീയതി 5.30, 6.45: കുർബാന. 5.00: കുർബാന, സന്ദേശം, നൊവേന - മാർ ജോസഫ് സ്രാമ്പിക്കൽ. 6.30: പ്രദക്ഷിണം. 7.45: രാക്കുളി-ശിശുവധ ആവിഷ്‌കാരം. 8.00: കലാസന്ധ്യ. ആറാം തീയതി 5.30: കുർബാന, തോമാശ്ലീഹയുടെ തിരുസ്വരൂപ പ്രതിഷ്ഠ, 6.45: കുർബാന - മാർ ജോസഫ് കൊല്ലംപറമ്പിൽ. 10.00: കുർബാന - ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. 12.00: കുർബാന, 4.30: കുർബാന, സന്ദേശം. 6.15: പ്രദക്ഷിണം, ചരിത്ര പ്രസിദ്ധമായ മലയുന്ത്. 8.45: കലാസന്ധ്യ - ഫ്യൂഷൻ പ്രോഗ്രാം, വർണ വിസ്മയം.