അഞ്ജുവിന്റെ മൃതദേഹത്തോട് പൊലീസ് അനാദരം കാട്ടി: ബിജെപി
Mail This Article
×
കാഞ്ഞിരപ്പള്ളി ∙ പൊലീസ് അഞ്ജുവിന്റെ മൃതദേഹത്തോട് അനാദരം കാണിച്ചെന്നു ബിജെപി നേതാക്കൾ ആരോപിച്ചു. മൃതദേഹം വീട്ടിലേക്ക് കൊണ്ടു പോകാൻ പൊലീസ് അനാവശ്യ തിടുക്കം കാണിച്ചെന്നും ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജെ. പ്രമീളാ ദേവി, സംസ്ഥാന സമിതി അംഗം എൻ.ഹരി എന്നിവർ ആരോപിച്ചു.
ഹാൾ ടിക്കറ്റിൽ കോപ്പി എഴുതിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും കുറ്റക്കാരെ സംരക്ഷിക്കാനാണു പൊലീസ് അനാവശ്യ തിടുക്കം കാണിക്കുന്നതെന്നും ബിജെപി നേതാക്കൾ പറഞ്ഞു. മൃതദേഹവുമായി പുറപ്പെട്ട ആംബുലൻസിന്റെ ഡ്രൈവറുടെ ഫോൺ പൊലീസ് പിടിച്ചു വാങ്ങിയതായും ബിജെപി പ്രവർത്തകർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.