കെ.സുരേന്ദ്രന്റെ അറസ്റ്റ്: ബിജെപി പ്രതിഷേധം
Mail This Article
കോട്ടയം ∙ സെക്രട്ടേറിയറ്റിലെ തീപിടിത്തത്തെ തുടർന്നു സ്ഥലം സന്ദർശിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബിജെപി നിയോജക മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. മധ്യമേഖലാ സെക്രട്ടറി ടി.എൻ.ഹരികുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ടി.ആർ.അനിൽകുമാർ അധ്യക്ഷത വഹിച്ചു. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഖിൽ രവീന്ദ്രൻ, വി.പി.മുകേഷ്, സന്തോഷ് കുമാർ, അനീഷ് കല്ലേലിൽ, വിനു ആർ.മോഹൻ എന്നിവർ പ്രസംഗിച്ചു.
റോഡ് ഉപരോധിച്ചു
കോട്ടയം ∙ സെക്രട്ടേറിയറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ടു സമരം ചെയ്ത ബിജെപി, യുവമോർച്ച സംസ്ഥാന–ജില്ലാ നേതാക്കൾക്കെതിരെ പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ചു യുവമോർച്ച പ്രവർത്തകർ നഗരത്തിൽ എംസി റോഡ് ഉപരോധിച്ചു.ജില്ലാ പ്രസിഡന്റ് സോബിൻലാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ഉപാധ്യക്ഷൻ ബിനു കോട്ടയം അധ്യക്ഷത വഹിച്ചു.
അശ്വന്ത് മാമ്മലശ്ശേരി, പ്രമോദ് പുതുപ്പള്ളി, അരവിന്ദ് കല്ലറ, എം.കെ.ശ്രീകുമാർ, ശ്യാം വിജയപുരം എന്നിവർ നേതൃത്വം നൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും 5 പ്രവർത്തകർക്കെതിരെ വെസ്റ്റ് പൊലീസ് കേസ് എടുത്തു.