വീടുകൾ കേന്ദ്രീകരിച്ച് ഇന്ന് ശ്രീകൃഷ്ണജയന്തി ആഘോഷം
Mail This Article
×
ചങ്ങനാശേരി ∙ താലൂക്കിൽ വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ 'വീടൊരുക്കാം, വീണ്ടെടുക്കാം, വിശ്വശാന്തിയേകാം' എന്ന മുദ്രാവാക്യം മുഴക്കി വീടുകൾ കേന്ദ്രീകരിച്ച് ഇന്ന് ശ്രീകൃഷ്ണജയന്തി ആഘോഷം നടത്തും. രാവിലെ 7ന് കൃഷ്ണകുടീരത്തിനു മുന്നിൽ കൃഷ്ണപ്പൂക്കളം, 12ന് വീടുകളിൽ കണ്ണനൂട്ട്, വൈകിട്ട് 4.30ന് വേഷാധാരണം, 5.30ന് പിറന്നാളാഘോഷം, ദീപം തെളിക്കൽ, മാലചാർത്തൽ, പ്രാർഥന, 5.30 മുതൽ 6.30 വരെ ഭജന സങ്കീർത്തനം, ജന്മാഷ്ടമി ദീപക്കാഴ്ച, 7.30ന് മംഗളാരതി, ശാന്തിമന്ത്രം, തുടർന്ന് അവൽ പ്രസാദ വിതരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.