ADVERTISEMENT
കറുകച്ചാൽ ∙ മഴയിൽ വീടിന്റെ മേൽക്കൂര ഇടിഞ്ഞു വീണു. പഞ്ചായത്ത് 13-ാം വാർഡിൽ ശാന്തിപുരം കാവുങ്കൽ പാപ്പച്ചിയുടെ വീടിന്റെ മേൽക്കൂരയാണ് ശനിയാഴ്ചത്തെ മഴയിൽ തകർന്നു വീണത്. ശബ്ദം കേട്ട് പാപ്പച്ചിയും മകൻ സിജോയും പുറത്തേക്ക് ഓടിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. 2 മുറിയും അടുക്കളയും തകർന്നു. വീടിന്റെ ഭിത്തികളും ഏതു നിമിഷവും തകർന്നു വീഴാവുന്ന നിലയിലാണ്. 2 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പഞ്ചായത്ത് അംഗം സജി നീലത്തുംമുക്കിൽ സ്ഥലത്തെത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com