ADVERTISEMENT

കോട്ടയം അഭിമാനപൂർവം ഹൃദയത്തിലേറ്റിയ പേരാണ് കെ.ആർ.നാരായണന്റേത്. ആ മഹദ് ജീവിതത്തിന്റെ സ്മൃതിമുദ്രകൾ നിറഞ്ഞ ഇടങ്ങളിലൂടെ ഒരു യാത്ര... 

കേരളത്തിൽനിന്ന് ഉദിച്ചുയർന്നു വിശ്വപൗരനായി പ്രകാശം പരത്തിയ മുൻ രാഷ്ട്രപതി കെ.ആർ. നാരായണന് ഇന്നു ജന്മശതാബ്ദി. കെ.ആർ. നാരായണന്റേത് എല്ലാ അർഥത്തിലും സാർവദേശീയ കാഴ്ചപ്പാടായിരുന്നു. ജ്ഞാനവും ഹൃദയവിശാലതയും സമന്വയിച്ച മഹാവ്യക്തിത്വം.  അദ്ദേഹം ഉയർത്തിപ്പിടിച്ച ജനാധിപത്യ മൂല്യങ്ങളെയും ആദർശങ്ങളെയും നാം അനുസ്മരിക്കുന്നു. 

INDIA NARAYANAN OBIT

കുറവിലങ്ങാട് ∙ പെരുന്താനം ഗ്രാമത്തിൽ നിന്ന് ഇന്ത്യയുടെ പ്രഥമ പൗരനായി വളർന്ന ഡോ. കെ.ആർ.നാരായണന്റെ ജന്മശതാബ്ദി ദിനത്തിൽ ഓർമപ്പൂക്കളുമായി നാട്. ഉഴവൂർ പഞ്ചായത്ത്, കെ.ആർ.നാരായണൻ ഫൗണ്ടേഷൻ, ശാന്തിഗിരി ആയുർവേദ–സിദ്ധ ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം എന്നിവ നടത്തും. പുഷ്പാർച്ചനയ്ക്കു ശേഷം കെ.ആർ.നാരായണൻ ഫൗണ്ടേഷൻ ഓൺലൈൻ വഴി അനുസ്മരണ സമ്മേളനം നടത്തും.

ചെയർമാൻ എബി ജെ.ജോസ് അധ്യക്ഷത വഹിക്കും. എബി തയാറാക്കിയ കെ.ആർ.നാരായണൻ ഭാരതത്തിന്റെ സൂര്യതേജസ്സ് എന്ന ജീവചരിത്രത്തിന്റെ ഇംഗ്ലിഷ് പരിഭാഷയും പുറത്തിറക്കും. തോമസ് ചാഴികാടൻ എംപി, മോൻസ് ജോസഫ് എംഎൽഎ എന്നിവർ പങ്കെടുക്കും. ജന്മശതാബ്ദി സ്മാരകമായി ഉഴവൂരിൽ ജയ്ഹിന്ദ് പബ്ലിക് ലൈബ്രറിയുടെ പുതിയ കെട്ടിട നിർമാണം ഉടൻ ആരംഭിക്കും. കെട്ടിടം, സാംസ്കാരിക കേന്ദ്രം, സ്മൃതി മണ്ഡപം എന്നിവയുടെ നിർമാണത്തിനു സംസ്ഥാന സർക്കാർ ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com