ADVERTISEMENT

കാഞ്ഞിരപ്പള്ളി ∙ നിയോജക മണ്ഡലത്തിൽ തുടങ്ങിവച്ച വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ഡോ. എൻ.ജയരാജ് എംഎൽഎ അറിയിച്ചു. പെരുമാറ്റച്ചട്ടം മാറുന്ന മുറയ്ക്ക് കാഞ്ഞിരപ്പള്ളി ബൈപാസ് നിർമാണത്തിന്റെ തുടർനടപടികൾ ത്വരിതപ്പെടുത്തും. ജനറൽ ആശുപത്രിയിലെ കാത്ത് ലാബിൽ ഡോക്ടർമാരെയും ജീവനക്കാരെയും നിയോഗിച്ച് പ്രവർത്തനക്ഷമമാക്കും. കുന്നുംഭാഗം സ്പോർട്സ് സ്കൂൾ, മണിമല വെള്ളാവൂർ മേജർ ജലപദ്ധതി എന്നിവ വേഗത്തിൽ പൂർത്തീകരിക്കും.

കാഞ്ഞിരപ്പള്ളി മുതൽ കുളത്തൂർമൂഴി വരെ റോഡ് ആധുനിക‍ നിലവാരത്തിൽ നിർമിക്കും. പേട്ടക്കവലയിൽ ഓപ്പൺ സ്റ്റേജ് നിർമിക്കും. മണ്ഡലത്തിലെ എല്ലാ കുടുംബത്തിലും ശുദ്ധജലം എത്തിക്കാനുള്ള നടപടികളും സ്വീകരിക്കും. കാർഷിക മേഖലയ്ക്കു കൂടുതൽ പ്രാധാന്യം നൽകും. മണിമലയാറിന്റെ സംരക്ഷണത്തിനായി ജനപങ്കാളിത്തത്തോടെ നൂതന പദ്ധതികൾ ആവിഷ്കരിക്കുമെന്നും ജയരാജ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com