ADVERTISEMENT

ഇളങ്ങുളം∙ ധർമശാസ്താ ക്ഷേത്രത്തിന്റെ ശ്രീകോവിൽ മേൽക്കൂര നവീകരണം തുടങ്ങി. 800 വർഷം പഴക്കമുള്ള പഴയ ശ്രീകോവിലിന്റെ കരിങ്കല്ലിൽ നിർമിച്ച പഞ്ചവർഗ തറയും കരിങ്കൽ ഭിത്തിയും അതേപടി നിലനിർത്തിയാണു നിർമാണം. ആഞ്ഞിലി തടിയിൽ പണിതെടുത്ത 20 കഴുക്കോലുകളാണ് പുതിയ മേൽക്കൂരയ്ക്ക് തയാറാക്കിയിട്ടുള്ളത്. കോവിലിന്റെ മുൻഭാഗത്തെ മുഖപ്പ് പുനർനിർമിക്കും. മേൽക്കൂര ചെമ്പു പൊതിയും.

ഒരു മാസത്തിനുള്ളിൽ പൂർത്തീകരിക്കാനുള്ള കഠിന ശ്രമത്തിലാണെന്നു ദേവസ്വം പ്രസിഡന്റ് കെ.വിനോദ്, സെക്രട്ടറി സുനിൽ കാഞ്ഞിരമുറ്റം എന്നിവർ പറഞ്ഞു. ചന്തിരൂർ കർമാലയം മോഹനനാചാരിയുടെ നേതൃത്വത്തിൽ ആചാരി പ്രകാശൻ, ശ്രീകർമ മോഹൻ, പങ്കജാക്ഷൻ, സുധൻ, രാധാകൃഷ്ണൻ എന്നിവരാണ് നിർമാണം നടത്തുന്നത്. ക്ഷേത്രത്തിന്റെ ചുറ്റമ്പല നിർമാണം കഴിഞ്ഞ ജനുവരിയിൽ പൂർത്തിയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com