നബിദിനാഘോഷം ആരംഭിച്ചു
Mail This Article
കോട്ടയം ∙ തിരുനക്കര പുത്തൻപള്ളി മുസ്‌ലിം ജമാഅത്തിൽ നബിദിനാഘോഷം തുടങ്ങി. ചീഫ് ഇമാം മഅ്മൂൻ ഹുദവി പതാക ഉയർത്തി.പ്രസിഡന്റ് വി.ഒ.അബൂസാലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ.എ.ഹബീബ്, താഹാ മൗലവി, നന്തിയോട് ബഷീർ, എസ്.കൊച്ചുമോൻ, ടിപ്പു മൗലാന, മുഹമ്മദ് കണ്ടകത് എന്നിവർ പ്രസംഗിച്ചു. എല്ലാദിവസവും മഗ്‌രിബ് നമസ്കാരത്തിനുശേഷം പ്രവാചക പ്രകീർത്തനസദസ്സ് നടക്കും.15ന് ജമാഅത്ത് ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ എസ്എസ്എൽസി, പ്ലസ്ടു തലങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കും.
കുമാരനല്ലൂർ ∙ മക്ക മസ്ജിദിൽ നബിദിനാഘോഷ പരിപാടികൾ തുടങ്ങി. പ്രസിഡന്റ് മുഹമ്മദ് ഫൈസൽ പതാക ഉയർത്തി. ഇമാം അൻസാർ മള്ഹരി പ്രഭാഷണം നടത്തി. മൗലൂദ് പാരായണത്തിന് ഇമാം ഹുബൈൽ സഖാഫി നേതൃത്വം നൽകും. നബിദിനത്തിൽ ഘോഷയാത്ര ഉണ്ടാവില്ല. നേർച്ച നടക്കും. സെക്രട്ടറി ഷിമാൽ എ.റഷീദ്, അബ്ദുൽ റഹ്മാൻ, എ.പി.കാസിം, മുഹമ്മദ് ഷാജിർ എന്നിവർ പങ്കെടുത്തു.