അച്ഛനും മകനും ഒഴുക്കിൽപെട്ടു; മകൻ മാത്രം ജീവിത തീരത്ത്...
Mail This Article
×
കാഞ്ഞിരപ്പള്ളി ∙ നീണ്ടു നിന്ന ആ കാപ്പിക്കമ്പ് ജെബിനെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റി. എന്നാൽ, ജെബിന് അച്ഛൻ ഷാജിയെ നഷ്ടപ്പെട്ടു. കൂട്ടിക്കൽ സെന്റ് ജോർജസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ജെബിൻ.
ശനിയാഴ്ച ഉച്ചയോടെ വീടിനു പിന്നിൽ നിന്ന് വലിയ ശബ്ദം കേട്ടാണ് കൊക്കയാർ മാക്കോച്ചിയിൽ ചിറയിൽ ഷാജിയും മകൻ ജെബിനും പുറത്തിറങ്ങി നോക്കിയത്. മണ്ണും കല്ലും നിറഞ്ഞ മലവെള്ളം പാഞ്ഞെത്തി. രണ്ടാളും ഒഴുക്കിൽപെട്ടു പുല്ലകയാറിലേക്ക് ഒഴുകി. മകൻ മാത്രം രക്ഷപ്പെട്ടു. ജെബിന്റെ അമ്മ ആനിയും സഹോദരങ്ങളായ ജെറിനും ജസ്റ്റിനും ആ സമയം വീട്ടിൽ ഉണ്ടായിരുന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.