കാഞ്ഞിരപ്പള്ളി രൂപത കിറ്റുകൾ നൽകി
Mail This Article
×
കാഞ്ഞിരപ്പള്ളി∙ പ്രളയത്തിൽ ദുരിതത്തിലായവരുടെ പുനരധിവാസത്തിനായി രൂപത തയാറാക്കിയ ‘റെയിൻബോ 2021’ പദ്ധതിയുടെ ആദ്യഘട്ടമായി 130 കുടുംബങ്ങളിൽ 15,000 രൂപ വീതം വിലവരുന്ന ഗൃഹോപകരണ കിറ്റുകൾ വിതരണം ചെയ്തു.രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ വിതരണോദ്ഘാടനം നിർവഹിച്ചു.
എസ്എംവൈഎം രൂപത ഡയറക്ടർ ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ, പ്രസിഡന്റ് ആദർശ് കുര്യൻ, ജനറൽ സെക്രട്ടറി തോമസ് കത്തിലാങ്കൽ, അഞ്ചിലിപ്പ സെന്റ് പയസ് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ ഉള്ളാട്ട് എന്നിവർ പ്രസംഗിച്ചു. എസ്എംവൈഎം പ്രവർത്തകരുടെ നേതൃത്വത്തിലാണ് ഗൃഹോപകരണങ്ങൾ ശേഖരിച്ചതും വിതരണം ചെയ്തതും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.