ADVERTISEMENT

ഉഴവൂർ ∙ മുൻ രാഷ്ട്രപതി ഡോ.കെ.ആർ.നാരായണന്റെ സ്മൃതിമണ്ഡപം നവീകരണം പൂർത്തിയാക്കി നാടിനു സമർപ്പിച്ചു. മുൻ രാഷ്ട്രപതിയുടെ 16ാം ചരമവാർഷികം നാളെ ആചരിക്കുന്ന വേളയിലാണു സമർപ്പണം.മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. ഉഴവൂരിൽ ഡോ.കെ.ആർ.നാരായണന്റെ പ്രതിമ സ്ഥാപിക്കുന്നതിനു സർക്കാർ പിന്തുണ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എംപി മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്തംഗം പി.എം.മാത്യു, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധുമോൾ ജേക്കബ്, പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി.സ്റ്റീഫൻ, വാർഡ് അംഗം മേരി സജി, കെ.ആർ.നാരായണന്റെ കുടുംബാംഗങ്ങളായ കെ.സീതാലക്ഷ്മി, പി.എൻ.വാസുക്കുട്ടൻ, ഡോ. കെ.ആർ.നാരായണൻ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ.ജോസ്, ഷെറി മാത്യു, ജോസ് തൊട്ടിയിൽ, സൈമൺ ഒറ്റത്തങ്ങാടിയിൽ, സൈമൺ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

ചരമവാർഷിക ദിനാചരണം ഉഴവൂർ പഞ്ചായത്ത്, ശാന്തിഗിരി ആശ്രമം എന്നിവയുടെ നേതൃത്വത്തിൽ നാളെ 4ന് പൂവത്തിങ്കൽ ശാന്തിഗിരി ആയുർവേദ– സിദ്ധ ആശുപത്രിയിൽ നടത്തും. തോമസ് ചാഴികാടൻ എംപി ഉദ്ഘാടനം ചെയ്യും. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും.  ശാന്തിഗിരി ആശ്രമം കോട്ടയം ഏരിയ ഓഫിസ് ഇൻ ചാർജ് സ്വാമി അർച്ചിത് ജ്ഞാന തപസ്വി പങ്കെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com