ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കാരവനുകൾ ഷൂട്ടിങ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചതായി പരാതി; പിഴ ഈടാക്കി
Mail This Article
×
കോട്ടയം ∙ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കാരവനുകൾ ഷൂട്ടിങ് ആവശ്യങ്ങൾക്കായി വാടകയ്ക്കെടുത്ത് ഉപയോഗിച്ചതായി പരാതി. മോട്ടർ വെഹിക്കിൾ വകുപ്പ് നടത്തിയ പരിശോധനയിൽ 3 വാഹനങ്ങളിൽ നിന്ന് പിഴ ഈടാക്കി.കോട്ടയം എൻഫോഴ്സ്മെന്റ് ആർടിഒ ടോജോ എം.തോമസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ചങ്ങനാശേരി മാർക്കറ്റിൽ ഹിന്ദി വെബ് സീരീസ് ഷൂട്ടിങ് സ്ഥലത്ത് പരിശോധന നടത്തിയത്. എംവിഐ അനീഷ് കുമാർ, അസി. എംവിഐമാരായ നിഖിൽ, രജീഷ് എന്നിവരാണ് പരിശോധന നടത്തിയത്. തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് എത്തിച്ച 3 കാരവനുകളിൽ നിന്ന് പെർമിറ്റ്, ഫിറ്റ്നസ് ഇനത്തിൽ 30,000 രൂപ ഈടാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.