അരീപ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി
Mail This Article
അരീപ്പറമ്പ് ∙ മഹാദേവ ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി. വടക്കും തേവർ ക്ഷേത്ര നടയിൽ താഴമൺ മഠം പ്രതിനിധി ഇടമനയില്ലം ശങ്കരൻ നമ്പൂതിരിയും തെക്കും തേവർ ക്ഷേത്ര നടയിൽ കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയും കൊടിയേറ്റി. ഒരു മതിൽക്കകത്തു 2 ശിവക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്.
∙ പറ വഴിപാട് കൊടിമരച്ചുവട്ടിൽ
ആറാട്ട് വഴിയിലെ പറ എടുക്കൽ ഒഴിവാക്കിയതിനാൽ ക്ഷേത്രത്തിൽ എല്ലാ ദിവസവും പറ വഴിപാട് നടത്താൻ സൗകര്യമുണ്ട്. 16നും 17നും ഉത്സവ ബലിയുണ്ട്.
∙ ക്ഷേത്രത്തിൽ ഇന്ന്
ഇന്നു വൈകിട്ട് 7ന് പ്രഭാഷണം – സോഫി വാസുദേവൻ, രാത്രി 9ന് കൊടിക്കീഴിൽ വിളക്ക്. നാളെ 7ന് പ്രഭാഷണം – ഡോ.ശരത് പി.നാഥ്, 16ന് 10ന് ഉത്സവ ബലി, 12.30ന് ഉത്സവ ബലി ദർശനം, 9ന് കൊടിക്കീഴിൽ വിളക്ക്. 17ന് 10ന് ഉത്സവബലി, 12.30ന് ഉത്സവബലി ദർശനം, 7ന് ഭക്തി ഗാനസുധ.18ന് 7ന് പ്രഭാഷണം – ഡോ.കണ്ണൻ പരമേശ്വരൻ.
∙ പള്ളിവേട്ട
19ന് രാവിലെ 8ന് ശ്രീബലി എഴുന്നള്ളിപ്പ്, വൈകിട്ട് 5ന് കാഴ്ചശ്രീബലി, രാത്രി 11ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, പള്ളിനായാട്ട്, വലിയകാണിക്ക.
∙ ആറാട്ട്
20ന് ഉച്ചയ്ക്ക് 2ന് ആറാട്ട് ബലി, 3ന് ളാക്കാട്ടൂർ എണ്ണച്ചിറ ആറാട്ട് കടവിലേക്ക് എഴുന്നള്ളിപ്പ്, 5ന് ആറാട്ട് ഇറക്കി എഴുന്നള്ളിപ്പ്, 6.30ന് പൂജ, കടവിൽ ആറാട്ട്, 7ന് കടവിൽ നിന്നു തിരിച്ച് എഴുന്നള്ളിപ്പ്, 9.30ന് ആറാട്ട് എതിരേൽപ്. കലാമണ്ഡപത്തിൽ 7ന് ഭക്തിഗാനമേള നടത്തും. എല്ലാ ദിനവും കൊടിക്കീഴിൽ കാണിക്ക സമർപ്പണം, പറ വഴിപാടുകൾ എന്നിവ ഉണ്ട്.