പൂതൃക്കോവിൽ ഏകാദശി ഉത്സവം ഇന്ന്
Mail This Article
കുറിച്ചിത്താനം ∙ പൂതൃക്കോവിൽ ക്ഷേത്രത്തിലെ ഏകാദശി ഉത്സവം ഇന്ന്. ഗുരുവായൂർ ഏകാദശി ദിനത്തിൽ പ്രധാന ഉത്സവം നടക്കുന്ന അപൂർവം ക്ഷേത്രമാണിത്. നാളെ ആറാട്ടോടെ ഉത്സവം സമാപിക്കും. ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന ദശാവതാരം ചന്ദനം ചാർത്ത് ഇന്നു വിശ്വരൂപ ദർശനത്തോടെ സമാപിക്കും.ഇന്ന് പുലർച്ചെ ആറിനു തന്ത്രി മനയത്താറ്റില്ലത്ത് അനിൽ ദിവാകരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഏകാദശി പായസ നിവേദ്യം, 8ന് ശ്രീബലി, ആനിക്കാട് കൃഷ്ണകുമാറിന്റെ പ്രമാണത്തിൽ പഞ്ചവാദ്യം, തിരുമറയൂർ ഗിരിജൻ മാരാരുടെ പ്രമാണത്തിൽ മേളം.
വൈകിട്ട് 5ന് കാഴ്ചശ്രീബലി, കലാപീഠം കുറിച്ചിത്താനം രതീഷും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം, 7ന് ഉദയനാപുരം ഹരിയും സംഘവും അവതരിപ്പിക്കുന്ന തായമ്പക, 10ന് പള്ളിവേട്ട, പഞ്ചവാദ്യം.ആറാട്ടു ദിനമായ നാളെ 9ന് ശ്രീബലി, 3.30ന് കൊടിയിറക്ക്, 4ന് ആറാട്ട് പുറപ്പാട്. തുടർന്ന് മണ്ണയ്ക്കനാട് ചിറയിൽ ജലാധിവാസ ഗണപതി ക്ഷേത്രത്തിലെ തീർഥക്കുളത്തിൽ ആറാട്ട്, 8.30ന് എതിരേൽപ്, പിണ്ടിവിളക്ക്, കലാപീഠം രതീഷും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം, കലാപീഠം വേണുമാരാർ, അരുൺ മാരാർ എന്നിവരുടെ പ്രമാണത്തിൽ മേളം.