കൂത്തമ്പലം ഉണർന്നു; കിടങ്ങൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ചാക്യാർക്കൂത്ത് ഇന്ന്
Mail This Article
കിടങ്ങൂർ ∙ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കൂത്തമ്പലം ഉണർന്നു. ഉത്സവത്തിന്റെ ഭാഗമായി ചാക്യാർക്കൂത്ത് നടക്കുന്ന അപൂർവം ക്ഷേത്രങ്ങളിലൊന്നാണു സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. മറ്റു ക്ഷേത്രങ്ങളിൽ വേദിയിലെ കലാപരിപാടിയായാണു ചാക്യാർക്കൂത്ത് നടത്തുന്നത്. എന്നാൽ, ഇവിടെ പൂർണമായും പരമ്പരാഗത അനുഷ്ഠാനമാണ്. ഭുവനേശ്വരി ദേവിയുടെ പ്രതിഷ്ഠയുള്ള കൂത്തമ്പലത്തിൽ എല്ലാ ഉത്സവനാളുകളിലും ചാക്യാർക്കൂത്തുണ്ട്.
കൊടിയേറുമ്പോഴും ടിയിറങ്ങുമ്പോഴും ബ്രഹ്മചാരിക്കൂത്ത് നടത്തുന്നതും കിടങ്ങൂരിലെ പ്രത്യേകതയാണ്.കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാര ജേതാവായ കിടങ്ങൂർ രാമചാക്യാരുൾപ്പെടെ പ്രമുഖരാണ് ഇവിടെ പതിവായി കൂത്ത് അവതരിപ്പിച്ചിരുന്നത്. പൈങ്കുളം നാരായണ ചാക്യാരാണ് ഏതാനും വർഷങ്ങളായി ചാക്യാർക്കൂത്ത് അവതരിപ്പിക്കുന്നത്. ഉത്സവ ദിനങ്ങളിലെ കൂത്തിനു പറമേ ഇഷ്ട സന്താനലബ്ധിക്കു ഭക്തരുടെ വഴിപാടായി ബ്രഹ്മചാരിക്കൂത്തും നടത്താറുണ്ട്.