മണിമലയാർ ശുചീകരണം
Mail This Article
മുണ്ടക്കയം ∙ പ്രളയത്തിൽ മണ്ണും മണലും ചെളിയും നിറഞ്ഞ മണിമലയാറിനെ വീണ്ടെടുക്കാൻ ശുചീകരണ പദ്ധതിക്ക് തുടക്കമായി. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.ആർ.അനുപമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ബ്ലോക്ക് പഞ്ചായത്തംഗം പി.കെ.പ്രദീപ്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.വി.അനിൽ കുമാർ, ആർ.സി.നായർ, അനിൽ സുനിത, എം.ജി.രാജു, ബെന്നി ചേറ്റുകുഴി, സുനിൽ ടി.രാജ്, ഷാജി തട്ടാംപറമ്പിൽ, ജയകുമാർ, ചാർലി കോശി, ബോബി.കെ.മാത്യു, കെ.എൻ.സോമരാജൻ എന്നിവർ പ്രസംഗിച്ചു.
കാലവർഷത്തിൽ വെള്ളപ്പൊക്കം ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കുന്നതിനാലാണ് മണൽ വാരി ആഴം കൂട്ടുന്നത്. ആറ്റിൽ നിന്നെടുക്കുന്ന മണൽ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിലായി സൂക്ഷിക്കുകയും റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ ലേലം ചെയ്ത് നൽകുകയും ചെയ്യും. പഞ്ചായത്ത്, റവന്യു, ഇറിഗേഷൻ വകുപ്പുകളുടെ നേതൃത്വത്തിലാണ് പദ്ധതി.