ADVERTISEMENT

മുട്ടം∙ മലങ്കര ജലാശയത്തിൽനിന്നു കോട്ടയം ജില്ലയിലേക്ക് ശുദ്ധജലം എത്തിക്കാൻ 418 കോടിയുടെ പദ്ധതി വരുന്നു. രാമപുരം, മേലുകാവ്, മൂന്നിലവ്, കടനാട് പഞ്ചായത്തുകളെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനാണ് ജലജീവൻ മിഷനിൽപെടുത്തി പദ്ധതി രൂപീകരിച്ചത്. പദ്ധതിയുടെ 45 % പണം കേന്ദ്ര വിഹിതവും 30 % സംസ്ഥാന വിഹിതവും 15 % പഞ്ചായത്തും 10 % ഉപഭോക്തൃ വിഹിതവും അടയ്ക്കണം. 2 വർഷത്തിനകം പദ്ധതി പൂർത്തീയാക്കാനാകുമെന്നാണു പ്രതീക്ഷ.

മുട്ടത്തുള്ള മാത്തപ്പാറ പമ്പ് ഹൗസുകൾക്ക് സമീപം മറ്റൊരു പമ്പ് ഹൗസും നിലൂരിൽ ശുചീകരണശാലയും നിർമിക്കും. പ്ലാന്റിനായി നീലൂരിൽ സ്ഥലം കണ്ടെത്തി.   വിശദപദ്ധതിരേഖ പഞ്ചായത്തുകൾക്കു സമർപ്പിച്ചു. മൂലമറ്റം പവർഹൗസിൽ ഉൽപാദനത്തിനു ശേഷം പുറന്തള്ളുന്ന വെള്ളം മലങ്കര ഡാമിലാണ് ശേഖരിക്കുന്നത്. തൊടുപുഴയാറിന്റെ 153 ചതുരശ്ര കിലോമീറ്റർ വരുന്ന വൃഷ്ടി പ്രദേശത്തെ വെള്ളവും ഇവിടെ എത്തിച്ചേരും.

ആകെ 3,236 മില്യൻ ക്യുബിക് മീറ്റർ വെള്ളം പ്രതിവർഷം എത്തിച്ചേരുന്നുണ്ട്. ഇതിൽ പകുതിയോളം വെള്ളം ഉപയോഗിച്ച് മലങ്കരയിൽനിന്നു 7 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നു. 491 മില്യൻ ക്യുബിക് ജലസേചനത്തിന് ഉപയോഗിക്കുന്നു.  മുട്ടം, കരിങ്കുന്നം, കുടയത്തൂർ, വെള്ളിയാമറ്റം, അറക്കുളം പഞ്ചായത്തുകളിലേക്കു ജലം വിതരണം ചെയ്യുന്നുമുണ്ട്.

ശേഷി കുറഞ്ഞ മലങ്കര ഡാമിൽ അധികജലം സംഭരിക്കാനാകില്ല. അതിനാൽ വർഷത്തിൽ 8 മാസത്തിലേറെയും ഒഴുക്കിക്കളയുകയാണ്.  ഇതു പലപ്പോഴും മൂവാറ്റുപുഴ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വെള്ളപ്പൊക്കത്തിനു കാരണമാകാറുണ്ട്.  കുടിവെള്ള പദ്ധതികൾ വരുന്നതോടെ പഴാക്കുന്ന ജലത്തിന്റെ തോതു കുറയ്ക്കാനും സാധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com