ADVERTISEMENT

കടുത്തുരുത്തി ∙ ഓം നമ ശിവായ മന്ത്ര ധ്വനിയിൽ തളിയിൽ മഹാദേവ ക്ഷേത്രത്തിലെ സ്വർണ കൊടിമരത്തിനുള്ള തേക്കുമരം ആധാരശിലയിൽ സ്ഥാപിച്ചു. എണ്ണ തോണിയിലെ മൂന്നര വർഷക്കാലത്തെ തൈലാധി വാസത്തിനു ശേഷം പുറത്തെടുത്ത തേക്കുമരമാണ് ഭക്തജനങ്ങൾ തോളിലേറ്റി ക്ഷേത്രത്തിന് വലം വച്ച് ആധാരശിലയിൽ സ്ഥാപിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം പി.എം. തങ്കപ്പൻ ഭദ്രദീപം തെളിച്ചാണ് ചടങ്ങുകൾക്കു തുടക്കം കുറിച്ചത്. കൊടിമരം നിർമിച്ച ശിൽപി ചേറായി സുകുമാരൻ ആചാരി, മാവടി രവീശൻ എന്നിവരെ ആദരിച്ചു.

പത്തിയൂർ ബാബുവിന്റെ നേതൃത്വത്തിലാണ് കൊടിമരം ആധാര ശിലയിൽ സ്ഥാപിച്ചത്. ദേവസ്വം ബോർഡ് അംഗം പി.എം. തങ്കപ്പൻ, തിരുവാഭരണം കമ്മിഷണർ എസ്. അജിത് കുമാർ, അസി. കമ്മിഷണർ വി. കൃഷ്ണകുമാർ, വിജിലൻസ് അസി. കമ്മിഷണർ ജി.ജി. മധു, അസി. എൻജിനീയര‍ ശ്രുതി, സബ് ഗ്രൂപ്പ് ഓഫിസർ അനിൽ കുമാർ എന്നിവർ പങ്കെടുത്തു. 

ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ടി.ആർ. ശ്രീകുമാർ, സെക്രട്ടറി പി.ടി. വേണു, വൈസ് പ്രസിഡന്റ് എം.കെ. സാംബുജി എന്നിവർ നേതൃത്വം നൽകി. പഞ്ചവർഗത്തറ കൊടിമര ചുവട്ടിൽ പിടിപ്പിച്ച് കൊടിമരം ഉറപ്പിക്കും. ജൂൺ അവസാനത്തോടെ സ്വർണം പൂശിയ ചെമ്പ് പറ കൊടിമരത്തിൽ ഇറക്കി വയ്ക്കും. തുടർന്ന് അഷ്ടദിക്ക് പാലകരും വാഹനവും ധ്വജത്തിൽ സ്ഥാപിക്കും. ജൂൺ 29 മുതൽ നവീകരണ കലശവും, കൊടിമര പ്രതിഷ്ഠാ ചടങ്ങുകളും ആരംഭിക്കും. തുടർന്ന് ജൂലൈ ആറിന് നടക്കുന്ന സഹസ്ര കലശത്തിനു ശേഷം ഒൻപതിന് സ്വർണ കൊടിമര പ്രതിഷ്ഠ നടക്കും. സ്വർണ കൊടിമര പ്രതിഷ്ഠയ്ക്കു ശേഷം ജൂലൈ ഒൻപതു മുതൽ 18 വരെ കൊടിയേറി 10 ദിവസത്തെ ഉത്സവം നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com