ADVERTISEMENT

കോട്ടയം ∙ നഴ്സസ് ആൻഡ് പബ്ലിക് ഹെൽത്ത് നഴ്സസ്, സ്വകാര്യ ഗവൺമെന്റ് നഴ്സിങ് കോളജ് ആൻഡ് സ്കൂളുകൾ എന്നിവർ ചേർന്നു നടത്തിയ നഴ്സസ് വാരാഘോഷം സമാപിച്ചു. എഡിഎം ജിനു പുന്നൂസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡിഎംഒ എൻ.പ്രിയ അധ്യക്ഷത വഹിച്ചു.

നഴ്സിങ് വിദ്യാർഥികളുടെയും നഴ്സുമാരുടെയും റാലി മെഡിക്കൽ കോളജ് നഴ്സിങ് സൂപ്രണ്ട് മോളി ജോസഫ് ഫ്ലാഗ്ഓഫ്‌ ചെയ്തു. സമാപന സമ്മേളന വേദിയിൽ ജില്ലാ എംസിഎച്ച് ഓഫിസർ ടി.കെ.ഇന്ദിരാമ്മ പതാക ഉയർത്തി. ജില്ലാ നഴ്സിങ് ഓഫിസർ പി.എസ്.ശ്രീദേവി, കോട്ടയം എംസിഎച്ച് നഴ്സിങ് സൂപ്രണ്ട് ഇ.സി.ശാന്തമ്മ, ചങ്ങനാശേരി ജനറൽ ആശുപത്രി നഴ്സിങ് സൂപ്രണ്ട് ഇ.രാജേശ്വരി, ഗവ.കോളജ് ഓഫ് നഴ്സിങ് അധ്യാപിക ഡോ.സിസി ജോസ് എന്നിവർ സന്ദേശം നൽകി.

എംജി സർവകലാശാല സെനറ്റ് അംഗം ജെ.ലേഖ, കോട്ടയം ഗവ. സ്കൂൾ ഓഫ് നഴ്സിങ് പ്രിൻസിപ്പൽ ബി.ഷൈല, മെഡിക്കൽ കോളജ് ചീഫ് നഴ്സിങ് ഓഫിസർ വി.ആർ.സുജാത, മാർ സ്ലീവാ കോളജ് ഓഫ് നഴ്സിങ് വൈസ് പ്രിൻസിപ്പൽ ഡോ. ഡെൽറ്റി മോൾ മാത്യു, ഗാന്ധിനഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് അധ്യാപിക ഡോ. സിമ്മി എം.വർക്കി എന്നിവർ പ്രസംഗിച്ചു.

റാലിയിലും കായിക മത്സരങ്ങളിലും കോട്ടയം ഗവ. സ്കൂൾ ഓഫ് നഴ്സിങ് ഒന്നാം സ്ഥാനം നേടി. കലാ മത്സരങ്ങളിൽ ചേർ‌പ്പുങ്കൽ മാർ സ്ലീവാ കോളജ് ജേതാക്കളായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com