അങ്കണവാടിയെക്കാൾ 'മ്മ്ണി ബല്യൊരു സ്കൂള്‍'; മൂവർ സംഘത്തിന് അമ്പരപ്പ്...
Mail This Article
മണിമല ∙ ഒന്നാം ക്ലാസിൽ ചേരാനായി സ്കൂളിലെത്തിയ മൂവർ സംഘത്തിന് അമ്പരപ്പ്. അങ്കണവാടിയെക്കാൾ വലുതാണല്ലോ എന്നൊരു കമന്റും. മണിമല ലിറ്റിൽ ഫ്ലവർ എൽപി സ്കൂളിലെ ഒന്നാം ക്ലാസിൽ ചേരാനായി എത്തിയ ആർഷിദ്, അക്ഷിത, അക്ഷജ് എന്നിവർക്കാണ് സ്കൂൾ അന്തരീക്ഷം വേറിട്ടൊരു അനുഭവമായത്.
ഊഞ്ഞാലും കളിപ്പാട്ടങ്ങളും തോരണങ്ങളും ഒരുക്കി കുട്ടികളെ വരവേൽക്കാൻ തയാറായ സ്കൂളിലേക്കാണ് ഇവർ അച്ഛൻ മണിമല കുളത്തുങ്കൽ മേച്ചേരിമുറിയിൽ എം.എസ്.അരുണിനും അമ്മ ടിന്റുവിനും ഒപ്പം എത്തിയത്. ഇന്നാണ് പ്രവേശനോത്സവം എങ്കിലും കൂട്ടികളെ സ്കൂൾ കാണിക്കാൻ എത്തിയതാണു ദമ്പതികൾ.അങ്കണവാടി പഠനത്തിന് ശേഷമാണ് ഇവർ സ്കൂളിലെത്തുന്നത്.
സ്കൂൾ മാനേജർ ജോർജ് കൊച്ചുപറമ്പിൽ, പ്രധാനാധ്യാപകൻ ജോസ് കെ.ജേക്കബ്, സ്റ്റാഫ് സെക്രട്ടറി അമൃത ജോസഫ്, അധ്യാപികമാരായ ജുബിന ജോൺ, ലിറ്റി സെബാസ്റ്റ്യൻ, സീനിയർ അസിസ്റ്റന്റ് മിനിമോൾ ജോസഫ് എന്നിവർ ചേർന്ന് കുട്ടികളെ സ്വീകരിച്ചു.