സ്റ്റീൽ നിർമിത മോഡുലാർ ശുചിമുറികൾ തുറന്നു
Mail This Article
പാലാ ∙ നഗരസഭാ പ്രദേശത്ത് വിവിധ കേന്ദ്രങ്ങളിൽ സ്റ്റീൽ നിർമിത മോഡുലാർ ശുചിമുറികൾ നിർമാണം പൂർത്തിയാക്കി തുറന്നുകൊടുത്തു. ടൗൺ ബസ് സ്റ്റാൻഡ്, ആയുർവേദ ആശുപത്രി, ളാലം സ്കൂൾ, മൂന്നാനി ഡ്രൈവിങ് പരിശീലന ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് ശുചിമുറികൾ സ്ഥാപിച്ചത്.വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 12 ലക്ഷം രൂപ മുടക്കിയാണ് ശുചിമുറികൾ സ്ഥാപിച്ചത്. ഒരോ റൂമിനും 1000 ലീറ്റർ വാട്ടർ ടാങ്കും പ്രത്യേകം സെപ്റ്റിക് ടാങ്കും വാഷ് ബെയ്സിനും സ്ഥാപിച്ചിട്ടുണ്ട്.
നഗരസഭ ജീവനക്കാർ ഇതിന്റെ പരിപാലനം നിർവഹിക്കും. നഗരപ്രദേശത്ത് പ്രധാന കേന്ദ്രങ്ങളിലെല്ലാം ശുചിമുറികളുടെ ആവശ്യം പരിഹരിക്കാൻ കഴിഞ്ഞിട്ടുള്ളതായി ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ബൈജു കൊല്ലംപറമ്പിൽ പറഞ്ഞു.നഗരസഭാധ്യക്ഷൻ ആന്റോ പടിഞ്ഞാറേക്കര ടൗൺ ബസ് സ്റ്റാൻഡിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. കൗൺസിലർമാരായ ബൈജു കൊല്ലംപറമ്പിൽ, ബിജി ജോജോ, ഷാജു വി.തുരുത്തൻ, തോമസ് പീറ്റർ, ലീന സണ്ണി, എൻജിനീയർ സിയാദ്, എച്ച്.ഐ. വിശ്വം, ജെഎച്ച്ഐമാരായ രഞ്ജിത്ത്, ജഫിസ്, ഉമേഷിത ബിസ്മി, കമ്പനി എംഡി ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.