മള്ളിയൂരിന് സ്മൃതി മണ്ഡപം: ശിലാസ്ഥാപനം നടത്തി
Mail This Article
മള്ളിയൂർ ∙ ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ സ്മരണയ്ക്കായി നിർമിക്കുന്ന ഭാഗവതഹംസ വിഹാരം സ്മൃതി മണ്ഡപത്തിനു ശിലയിട്ടു. മള്ളിയൂർ മഹാഗണപതി ക്ഷേത്രമുറ്റത്ത് ഉയരുന്ന മണ്ഡപത്തിന്റെ ശിലാന്യാസപൂജയും ശിലാസ്ഥാപനവും ഗുരുവായൂർ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് നിർവഹിച്ചു. തന്ത്രി മനയത്താറ്റില്ലത്ത് ആര്യൻ നമ്പൂതിരി ഗണപതിഹോമത്തിനു കാർമികത്വം വഹിച്ചു. 2 വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും. ഉത്തരേന്ത്യൻ ക്ഷേത്ര മാതൃകയിൽ 40000 ചതുരശ്രയടി വിസ്തീർണത്തിൽ 3 നിലകളിലായിരിക്കും മണ്ഡപം.
മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർഥി ഉത്സവത്തിന് ഇന്നു 10.30ന് തന്ത്രി മനയത്താറ്റില്ലത്ത് ആര്യൻ നമ്പൂതിരി കൊടിയേറ്റും. 31ന് വിനായക ചതുർഥി ദിനത്തിൽ പുലർച്ചെ 5.30 മുതൽ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ 10008 നാളികേരം ഉപയോഗിച്ചു മഹാഗണപതി ഹോമം നടക്കും. സെപ്റ്റംബർ 1ന് സമാപിക്കും.