പ്രാദേശിക പാർട്ടികളുടെ കോൺഫെഡറേഷൻ ആവശ്യം: ജോസ് കെ.മാണി
Mail This Article
കോട്ടയം ∙ വർഗീയ കക്ഷികൾക്കെതിരായ പോരാട്ടത്തിനു പ്രാദേശിക പാർട്ടികളുടെ കോൺഫെഡറേഷൻ ആവശ്യമാണെന്നു ജോസ് കെ.മാണി എംപി അഭിപ്രായപ്പെട്ടു. കേരള കോൺഗ്രസ് (എം) ജില്ലാ പ്രതിനിധി സമ്മേളനവും തിരഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഈ കോൺഫെഡറേഷനു നേതൃത്വം നൽകാൻ കേരള കോൺഗ്രസ് എമ്മിനു കഴിയും. പൊതുവിഷയങ്ങളിൽ പലപ്പോഴും ദേശീയ പാർട്ടികൾക്കു വിട്ടുവീഴ്ച ചെയ്യേണ്ടി വരും.
എന്നാൽ, പ്രാദേശിക പാർട്ടികൾക്ക് ഈ അവസ്ഥയില്ല. സംസ്ഥാനത്തു വളർന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് കേരള കോൺഗ്രസ് (എം) എന്നും ജോസ് കെ. മാണി അവകാശപ്പെട്ടു. മന്ത്രി റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ് എൻ.ജയരാജ്, തോമസ് ചാഴികാടൻ എംപി, എംഎൽഎമാരായ ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, പ്രമോദ് നാരായണൻ, ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, സണ്ണി തെക്കേടം, പ്രഫ. ലോപ്പസ് മാത്യു, ബേബി ഉഴുത്തുവാൽ, വിജി എം. തോമസ്, സക്കറിയാസ് കുതിരവേലി, ജോസഫ് ചാമക്കാല, ജോസ് പുത്തൻകാല, ജോർജ് കുട്ടി ആഗസ്തി, വി.ടി.ജോസഫ്, ജേക്കബ് തോമസ് അരികുപുറം എന്നിവർ പ്രസംഗിച്ചു.