ADVERTISEMENT

കടുത്തുരുത്തി ∙ തിരികെ കിട്ടുമോ മക്കളെ ആ സ്വർണവും പണവും . ഒരു വർഷമായി 84 കാരിയായ പാലകര മാമല ത്രേസ്യാമ്മ മാത്യു ചോദിക്കുന്നു. ത്രേസ്യാമ്മയുടെ വീടിന്റെ കതക് പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കൾ അലമാരകളിൽ സൂക്ഷിച്ചിരുന്ന 17 പവൻ സ്വർണാഭരണങ്ങളും പണവും കവർന്ന സംഭവം നടന്നിട്ട് ഒരു വർഷം കഴിഞ്ഞിട്ടും പൊലീസിന് യാതൊരു തുമ്പും ലഭിച്ചിട്ടില്ല.

2021 ഒക്ടോബർ 23 നാണ് തനിച്ചു താമസിക്കുന്ന പാലകര മാമല ത്രേസ്യാമ്മ മാത്യുവിന്റെ വീട്ടിൽ കവർച്ച നടന്നത്. അടുക്കള വശത്തെ വാതിൽ ചവിട്ടി തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ മുറിയിലെ മേശയിൽ സൂക്ഷിച്ചിരുന്ന താക്കോൽ എടുത്താണ് അലമാരകൾ തുറക്കുകയും സ്വർണാഭരണങ്ങളും പണവും കവരുകയും ചെയ്തത്. 

മൂന്ന് മാലകൾ, 5 വള, 3 മോതിരം ഒരു സ്വർണ കൊന്തയും അലമാരിയിലിരുന്ന 5000 രൂപ എന്നിവയാണ് നഷ്ടമായത്. പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം . പക്ഷേ ഇതുവരെ ഒരു തുമ്പും ലഭിച്ചിട്ടില്ല. വീട്ടിൽ നിന്നും മണം പിടിച്ച് ഓടിയ പൊലീസ് നായ വീടിന് 200 മീറ്റർ അകലെ ഒഴിഞ്ഞു കിടക്കുന്ന വീട്ടിലെത്തി നിന്നിരുന്നു.

ഈ വീട്ടിൽ താമസിച്ചിരുന്ന ആളെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തെങ്കിലും സൂചന ഒന്നും ലഭിച്ചില്ല. എസ്ഐ ബിബിൻ ചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സ്ഥിരം മോഷ്ടാക്കളുടെ വിവരങ്ങൾ ശേഖരിക്കുകയും ഇവരുടെ ഫോൺ വിശദാംശങ്ങൾ ശേഖരിക്കുകയും ചെയ്തെങ്കിലും പ്രതികളുടെ സൂചനയൊന്നും ലഭിച്ചില്ല.കേസ് അന്വേഷണം നടക്കുന്നു എന്നാണ് പൊലീസിന്റെ വിശദീകരണം. ത്രേസ്യാമ്മ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് തന്റെ സ്വർണ്ണാഭരണങ്ങൾക്കായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com