ADVERTISEMENT

മുണ്ടക്കയം ∙ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വിവിധ വികസന പ്രവർത്തനങ്ങൾക്കു സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ വേഗത്തിലാക്കുമെന്നു സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. ഇതു സംബന്ധിച്ച് എംഎൽഎയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. 

ഈരാറ്റുപേട്ട - വാഗമൺ റോഡിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കണമെന്ന് എംഎൽഎ നിർദേശിച്ചു. ജീവനക്കാരുടെ കുറവാണു സർവേയ്ക്കു തടസ്സമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതു പരിഹരിക്കാൻ സർക്കാർ തലത്തിൽ ആവശ്യമായ സഹായങ്ങൾ ചെയ്യുമെന്നും എംഎൽഎ പറഞ്ഞു. ജില്ലാ കലക്ടർ ഡോ. പി.കെ ജയശ്രീ, ഡപ്യൂട്ടി കലക്ടർ മുഹമ്മദ് ഷാഫി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

സ്ഥലമേറ്റെടുപ്പ് ഈ പ്രവർത്തനങ്ങൾക്ക്

  • ഈരാറ്റുപേട്ട– വാഗമൺ റോഡ്
  • മാർമല ഹൈഡ്രോ ഇലക്ട്രിക് പദ്ധതി
  • ഇടക്കുന്നം മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡ്
  • പിണ്ണാക്കനാട് 33 കെവി 
  • സബ് സ്റ്റേഷൻ
  • ഈരാറ്റുപേട്ട ബൈപാസ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com