ആശുപത്രി ടാങ്ക് പൊട്ടി മലിനജലം റോഡിലേക്ക് ഒഴുകുന്നു; ദുർഗന്ധം
Mail This Article
×
പാലാ ∙ ജനറൽ ആശുപത്രിയിലെ ടാങ്ക് പൊട്ടിയൊലിച്ച് ആശുപത്രി ജംക്‌ഷനിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് മലിന ജലം ഒഴുകുന്നു. നൂറുകണക്കിനാളുകൾ ബസ് കാത്തുനിൽക്കുന്ന സ്ഥലമാണിത്. നാളുകളായി മലിനജലം ഒഴുകിയിട്ടും പ്രശ്നത്തിനു പരിഹാരം കാണാൻ നഗരസഭ ആരോഗ്യ വിഭാഗം നടപടി സ്വീകരിച്ചിട്ടില്ല.
ദുർഗന്ധം വമിക്കുന്നതിനാൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ എത്തുന്നവർ മൂക്ക് പൊത്തി നിൽക്കേണ്ട ഗതികേടിലാണ്. മലിനജലത്തിലൂടെ ചവിട്ടി നടക്കേണ്ട ദുരിതത്തിലാണ് യാത്രക്കാർ. വിദ്യാർഥികളടക്കം ഒട്ടേറെ പേർ എത്തുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കുള്ള മലിനജലത്തിന്റെ ഒഴുക്ക് തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.