ADVERTISEMENT
മലയിഞ്ചിപ്പാറ ∙ കാക്കകളുടെ അക്രമത്തിൽ പരുക്കേറ്റ വെള്ളിമൂങ്ങയെ സെന്റ് ജോസഫ് യുപി സ്കൂൾ കുട്ടികൾ രക്ഷിച്ചു. രാവിലെ വിദ്യാർഥികൾ സ്കൂളിലെത്തുമ്പോഴാണു കാക്കകൾ ആക്രമിക്കുന്ന നിലയിൽ വെള്ളിമൂങ്ങയെ സ്കൂൾ പരിസരത്തു കണ്ടത്. ഉടൻ കാക്കകളിൽ നിന്നു സംരക്ഷിച്ചു സുരക്ഷിത വലയത്തിലാക്കി. തുടർന്നു വനം വകുപ്പ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ വിവരം അറിയിച്ചു. ഇതിനിടെ കുട്ടികൾ വെള്ളിമൂങ്ങയ്ക്കു മിന്നുവെന്നു പേരിടുകയും ചെയ്തു. വനം വകുപ്പ് ചുമതലപ്പെടുത്തിയ പാമ്പുപിടിത്ത വിദഗ്ധൻ നസീബ് വട്ടക്കയമെത്തി ഏറ്റുവാങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com