ADVERTISEMENT

ചെമ്പ് ∙ മറവൻതുരുത്ത്, ചെമ്പ് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മൂലേക്കടവ് പാലം നിർമാണം തുടങ്ങി. ഏറെക്കാലത്തെ സാങ്കേതിക തടസ്സങ്ങളെ മറികടന്നാണ് പണി ആരംഭിച്ചത്. സംസ്ഥാന സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 21.10 കോടി രൂപയുടെ പദ്ധതിയിൽ 18.88 കോടി രൂപയ്ക്കു ടെൻഡർ നടപടികൾ പൂർത്തിയായിരുന്നു.

210 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമായി 30 മീറ്ററിന്റെ ഏഴു സ്പാനുകളോടു കൂടിയാണ് പാലം. 20 മാസമാണു നിർമാണ കാലാവധി. വാളംപള്ളി ഭാഗത്ത് 75 മീറ്ററും ഏനാദി ഭാഗത്ത് 65 മീറ്ററുമുള്ള സമീപന റോഡുകളും സർവീസ് റോഡുകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സി.കെ.ആശ എംഎൽഎ അറിയിച്ചു.

ചെമ്പ് പഞ്ചായത്തിലെ ഏനാദി, ബ്രഹ്മമംഗലം നിവാസികളായ ആയിരക്കണക്കിനാളുകളുടെ ദശാബ്ദങ്ങളായുള്ള കാത്തിരിപ്പിനും യാത്രാ ദുരിതത്തിനുമാണു പാലം നിർമാണം പൂർത്തിയായാൽ പരിഹാരമാകുക. നിലവിൽ പറപ്പുറം, ഏനാദി ഭാഗത്തെ ജനങ്ങൾ കിലോമീറ്റർ ചുറ്റിയാണു വൈക്കത്ത് എത്തുന്നത്.അല്ലെങ്കിൽ വള്ളത്തെ ആശ്രയിക്കണം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com