ലോറി നിയന്ത്രണം വിട്ട് ബൈക്കിന് മുകളിലേക്ക് മറിഞ്ഞു
Mail This Article
×
കങ്ങഴ ∙ നടുറോഡിൽ ലോറി നിയന്ത്രണം വിട്ട് ബൈക്കിന് മുകളിലേക്കു മറിഞ്ഞു. ബൈക്ക് യാത്രക്കാരൻ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ഇന്നലെ 3.30നു ചങ്ങനാശേരി - വാഴൂർ റോഡിൽ കങ്ങഴ ഇടുക്കുകല്ലിലെ വളവിലാണ് അപകടം.ആലപ്പുഴയ്ക്കു ലോഡുമായി വന്ന ലോറി ഇടറോഡിലേക്കു തിരിയുന്ന ബൈക്ക് കണ്ട് പെട്ടെന്ന് നിർത്താൻ ശ്രമിക്കുന്നതിനിടെ റോഡിൽ മറിയുകയായിരുന്നു.
ഫോം കയറ്റി വന്ന ലോറി ബൈക്കിൽ തട്ടിയെങ്കിലും ബൈക്ക് മറിയാതെ രക്ഷപ്പെട്ടു. ബൈക്ക് യാത്രക്കാരൻ സമീപത്തെ റബ്കോയിൽ ജോലി ചെയ്യുന്ന കൊടുങ്ങൂർ സ്വദേശി വിനീത് (28) ആണ് രക്ഷപ്പെട്ടത്. ലോറി ഡ്രൈവർക്കും സഹായിക്കും ചെറിയ പരുക്കുണ്ട്. കറുകച്ചാൽ പൊലീസ് എത്തി ലോറി മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.