ADVERTISEMENT

കോട്ടയം ∙ നാഗമ്പടം മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനു കുമരകം ഗോപാലൻ തന്ത്രി, കുമരകം രജീഷ് ശാന്തി എന്നിവരുടെ കാർമികത്വത്തിൽ കൊടിയേറി. ഫെബ്രുവരി 2 വരെയാണ് ഉത്സവം. ഇന്നലെ വൈകിട്ടു പടിഞ്ഞാറൻ മേഖലയിലെ ശാഖായോഗങ്ങളുടെ നേതൃത്വത്തിൽ തിരുനക്കര മഹാദേവ ക്ഷേത്ര മൈതാനിയിൽ നിന്നു ദേശതാലപ്പൊലി ഘോഷയാത്ര നടന്നു.

ഇന്ന്:10.15 – ഇളനീർ തീർഥാടന വ്രതാരംഭ ജ്യോതി പ്രകാശനം – ജിതിൻ ഗോപാലൻ തന്ത്രി. 10.30– ഉത്സവബലി, 1.00 – അന്നദാനം. 4.30– പ്രഭാഷണം. 5.00– പെരുമ്പായിക്കാട് ഗുരുദേവക്ഷേത്രം : വടക്കൻ മേഖലയിലെ ശാഖായോഗങ്ങളുടെ ദേശതാലപ്പൊലി ഘോഷയാത്ര – ദീപ പ്രകാശനം, മന്ത്രി വി.എൻ.വാസവൻ. ആദ്യ താലം കൈമാറ്റം എസ്എൻ ട്രസ്റ്റ് ബോർഡംഗം പ്രീതി നടേശൻ.

നാളെ: 10.30 – ഉത്സവബലി. 1.00 – അന്നദാനം. 4.30 – പ്രഭാഷണം. 5.00 – തിരുനക്കര മഹാദേവ ക്ഷേത്ര മൈതാനം: കിഴക്കൻ മേഖലയിലെ ശാഖായോഗങ്ങളുടെ ദേശതാലപ്പൊലി ഘോഷയാത്ര. 6.30– കലാപരിപാടികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com