അനധികൃതമായി ഇന്ത്യയിൽ താമസിച്ച അഫ്ഗാൻ പൗരൻ അറസ്റ്റിൽ
Mail This Article
ചങ്ങനാശേരി ∙ അനധികൃതമായി ഇന്ത്യയിൽ എത്തി താമസിച്ചുവന്നിരുന്ന അഫ്ഗാൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. അഹമ്മദ് നസീർ ഒസ്മാനി (24) യെയാണു പൊലീസ് പിടികൂടിയത്. മെഡിക്കൽ വീസയിൽ അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിൽ എത്തിയ അഹമ്മദ് വീസ കാലാവധി കഴിഞ്ഞിട്ടും തിരികെ പോകാതെ വിധ ഭാഗങ്ങളിൽ അനധികൃതമായി താമസിച്ചു
വരികയായിരുന്നു.ളായിക്കാട് ഭാഗത്തുള്ള ഹോട്ടലിൽ താമസിച്ച് ജോലി ചെയ്തു വരുമ്പോഴാണ് ഇയാൾ പിടിയിലായത്. എസ്എച്ച്ഒ റിച്ചഡ് വർഗീസ്, എസ്ഐ ജയകൃഷ്ണൻ, ഷിനോജ്, സിജു കെ.സൈമൺ, ഡെന്നി ചെറിയാൻ, തോമസ് സ്റ്റാൻലി, അതുൽ കെ.മുരളി എന്നിവരുംഅന്വേഷണ
Also read: ഏഴടി താഴ്ചയിൽ തന്നെ ജലസമൃദ്ധി; കിണർ കുഴിച്ച സഹോദരങ്ങൾക്ക് നാട്ടുകാരുടെ അഭിനന്ദനം
സംഘത്തിൽ ഉണ്ടായിരുന്നു.അഹമ്മദിനെതിരെ അനധികൃത കുടിയേറ്റത്തിനും വീസ നിയമലംഘനത്തിനുമാണു കേസ് എടുത്തത്. രേഖകൾ ഇല്ലാതെ ഇയാളെ താമസിപ്പിച്ച ഹോട്ടൽ ഉടമയ്ക്കെതിരെയും കേസ് റജിസ്റ്റർ ചെയ്തതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. അഹമ്മദിനെ കോടതി റിമാൻഡ് ചെയ്തു.