പൊൻകുന്നം ബസ് സ്റ്റാൻഡിനുള്ളിൽ അപകടഭീഷണിയായി നിർമാണാവശിഷ്ടങ്ങൾ
Mail This Article
പൊൻകുന്നം ∙ ബസ് സ്റ്റാൻഡിനുള്ളിൽ നിർമാണ അവശിഷ്ടങ്ങൾ നീക്കം ചെയ്യാതെ കിടക്കുന്നതു യാത്രക്കാർക്ക് അപകട ഭീഷണിയായി. സ്റ്റാൻഡിലെ ഷോപ്പിങ് കോംപ്ലകസ് നവീകരിക്കുന്നതിന്റെ ഭാഗമായി മേൽക്കൂരയിൽ നടത്തിയ നിർമാണ പ്രവർത്തനങ്ങളുടെ അവശിഷ്ടങ്ങളാണ് യാത്രക്കാർ ബസ് കാത്തു നിൽക്കുന്ന ഭാഗത്ത് കൂട്ടിയിട്ടിരിക്കുന്നത്.
ഇരുമ്പ്, പ്ലാസ്റ്റിക് പൈപ്പുകൾ, മേൽക്കൂരയുടെ പഴയ ഷീറ്റുകൾ, പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ തുടങ്ങിയവയാണ് സ്റ്റാൻഡിൽ കിടക്കുന്നത്. വാഹനങ്ങളെ ശ്രദ്ധിച്ചു നടക്കുന്ന യാത്രക്കാർക്ക് ഇവ അപകട ഭീഷണിയായിരിക്കുകയാണ്. നിർമാണത്തിനു ശേഷം ബാക്കി വന്ന സാമഗ്രികളും അവശിഷ്ടങ്ങളും നീക്കം ചെയ്യാത്തതാണ് യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തുന്നത്. ഇതിൽ തട്ടി ആളുകൾ വീഴാനുള്ള സാധ്യതയേറെയാണ്. യാത്രക്കാർക്ക് സുരക്ഷിതമായി ബസിൽ കയറുന്നതിനും ഇറങ്ങുന്നതിനും ഇവ സ്റ്റാൻഡിൽ നിന്നു നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായി.