ADVERTISEMENT

കോട്ടയം ∙ സംസ്ഥാന ബജറ്റ് നിർദേശങ്ങൾക്കെതിരെ ബിജെപി കലക്ടറേറ്റിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജില്ലാ പ്രസിഡന്റ് ലിജിൻ ലാലിന്റെ നേതൃത്വത്തിൽ തിരുനക്കരയിൽ നിന്നാരംഭിച്ച മാർച്ചിൽ നൂറോളം പ്രവർത്തകർ പങ്കെടുത്തു. കലക്ടറേറ്റ് പ്രവേശനകവാടത്തിൽ പൊലീസ് മാർച്ച് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡിനു മുകളിലേക്കു കയറാനും മറിച്ചിടാനും ശ്രമം നടത്തിയതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലിജിൻ ലാൽ അധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം ജി.രാമൻ നായർ, ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റ് നോബിൾ മാത്യു, ബിജെപി മേഖലാ ഭാരവാഹികളായ ടി.എൻ.ഹരികുമാർ, എൻ.പി.കൃഷ്ണകുമാർ,   വി.എൻ.മനോജ്, നീറിക്കാട് കൃഷ്ണകുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.ജി.ബിജുകുമാർ, എസ്.രതീഷ്, റീബ വർക്കി, അഖിൽ രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com