ADVERTISEMENT

തിരുവാർപ്പ് ∙ പഞ്ചായത്തിന് ഇത് അഭിമാന നിമിഷം. ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി തിരുവാർപ്പ് സ്വന്തമാക്കിയതു ജനപക്ഷ പ്രവർത്തനങ്ങളിലൂടെ. ആരോഗ്യം, കാർഷികം, ദാരിദ്ര്യ ലഘൂകരണം,പദ്ധതി നിർവഹണം,നികുതി സമാഹരണം,മാലിന്യ നിർമാർജനം, വിദ്യാഭ്യാസ മേഖല എന്നീ വിഭാഗങ്ങളിലെ പ്രവർത്തനങ്ങളാണ് തിരുവാർപ്പിനെ ഒന്നാമതെത്തിച്ചത്. 

പച്ചക്കറിക്കൃഷി,തെങ്ങിൻ തൈവിതരണം,മുട്ടക്കോഴി വിതരണം എന്നിവ നടപ്പാക്കി. പ്ലാസ്റ്റിക് നിർമാർജനത്തിൽ 6 ഇരട്ടി പ്രവർത്തന മികവ് കാട്ടാനായി. മെറ്റീരിയൽ കലക്‌ഷൻ ഫെസിലിറ്റി സ്ഥാപിച്ചു. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒത്തൊരുമയോടെ നടത്തിയ പ്രവർത്തനമാണ് വിജയത്തിന് കാരണമായതെന്ന് പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ.മേനോൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com