ADVERTISEMENT

കോട്ടയം ∙ ‘മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേക്കു മടങ്ങുന്നു' എന്ന ഓർമപ്പെടുത്തലുമായി നെറ്റിയിൽ വരച്ചുചേർത്ത കുരിശിനൊപ്പം ക്രൈസ്തവ വിശ്വാസികൾ വലിയ നോമ്പിലേക്കു കടന്നു. ക്രിസ്തുവിന്റെ പീഡാസഹനത്തിന്റെയും കുരിശുമരണത്തിന്റെയും സ്മരണയിൽ ഇനിയുള്ള 50 ദിനങ്ങൾ. ഏപ്രിൽ 9നാണ് ഈ വർഷത്തെ ഉയിർപ്പുതിരുനാൾ.

ഇന്നലെ കത്തോലിക്കാ ദേവാലയങ്ങളിൽ നടന്ന വിഭൂതിച്ചടങ്ങിൽ കഴിഞ്ഞ ഓശാന ‍ഞായറിൽ ആശീർവദിച്ച കുരുത്തോലകൾ കത്തിച്ചുണ്ടാക്കിയ ചാരം കൊണ്ടു വൈദികർ വിശ്വാസികളുടെ നെറ്റിയിൽ കുരിശു വരച്ചു നൽകി. ലത്തീൻ സഭയിൽ നാളെ നടക്കുന്ന ക്ഷാരബുധൻ പ്രാർഥനകളോടെയാണ് ഉയിർപ്പിനു മുന്നോടിയായുള്ള നോമ്പ് ആരംഭിക്കുന്നത്. 

നോമ്പുകാലത്തെ ഞായറാഴ്ചകളെ നോമ്പുദിനങ്ങളായി ലത്തീൻ സഭ കണക്കാക്കാറില്ല. 40 ദിവസമാണു നോമ്പ് അനുഷ്ഠിക്കുക. എന്നാൽ ഉയിർപ്പ് എല്ലാ സഭകളും ഒരുമിച്ചാണ് ആചരിക്കുന്നത്. യേശുവിന്റെ കാൽവരി യാത്രയുടെ ഓർമയിൽ പ്രാർഥന ചൊല്ലിയുള്ള മലകയറ്റവും ഈ ദിവസങ്ങളിൽ നടക്കും. വല്യച്ചൻമല, വാഗമൺ കുരിശുമല, മലയാറ്റൂർ തുടങ്ങിയ സ്ഥലങ്ങളിലെ കുരിശിന്റെ വഴി പ്രശസ്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com