ADVERTISEMENT

ഏറ്റുമാനൂർ∙ ഒറ്റനോട്ടത്തിൽ കെഎസ്ആർടിസി വോൾവോ ബസ് തന്നെ! ബസിന്റെ ആകൃതിയിൽ പണിതിരിക്കുന്ന ഗേറ്റ് നവമാധ്യമങ്ങളിൽ വൈറലാകുന്നു. കെഎസ്ആർടിസി ഡ്രൈവറായ ഏറ്റുമാനൂർ വള്ളിക്കാട്ട് വീട്ടിൽ ഷാജി വി. മാത്യുവിന്റെ വീടിനു മുന്നിലാണ് വിസ്മയിപ്പിക്കുന്ന വോൾവോ ഗേറ്റ് ഉള്ളത്. 

ചക്രങ്ങളും വാതിലുകളും വിൻഡോ ഗ്ലാസുമൊക്കെയായി ഒറിജിനൽ വോൾവോ ബസിനെ ഓർമിപ്പിക്കുന്നതാണ് ഷാജിയുടെ വോൾവോ ഗേറ്റ്. ഒരു വശത്തേക്ക് തള്ളി നീക്കുന്ന രീതിയിലാണ് നിർമാണം. തള്ളുമ്പോൾ ബസിന്റെ ചക്രങ്ങൾ ഉരുണ്ട് നീങ്ങും. ഒറ്റനോട്ടത്തിൽ ഗേറ്റ് തുറക്കുമ്പോൾ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന വോൾവോ ബസ് മുന്നോട്ട് നീങ്ങുന്നതു പോലെ തോന്നും. 

Also read: മന്ത്രി മുഹമ്മദ് റിയാസിന്റെ താക്കീതും ഏറ്റില്ല, ആറു കോടിയുടെ റോഡ് ആകെ ഒരു ‘വഴി’യാണ്!

3 വർഷം മുൻപാണ് ഗേറ്റ് പണിതതെങ്കിലും ഷാജിയും വോൾവോ ഗേറ്റും വൈറലായത് ഈയിടെയാണ്. വീട്ടിലെത്തിയ ബന്ധു വോൾവോ ഗേറ്റിന്റെ ചിത്രങ്ങൾ നവ മാധ്യമങ്ങളിൽ പങ്കു വച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.  ഇപ്പോൾ  ഷാജിക്ക് അഭിനന്ദന പ്രവാഹമാണ്.  ഗേറ്റിന്റെ വിശേഷങ്ങളും നിർമാണ രീതിയും അറിയാൻ ഒട്ടേറെയാളുകൾ ഷാജിയെ വിളിക്കാറുമുണ്ട്. 

പുതിയ വീട് വച്ചപ്പോൾ വ്യത്യസ്തമായ ഗേറ്റ് വേണമെന്നായിരുന്നു ആഗ്രഹം. അന്ന് കെഎസ്ആർടിസിയിൽ വോൾവോ ബസ് ഓടിച്ചിരുന്ന ഷാജി ബസിനോടുള്ള പ്രണയം മൂത്താണ് ഗേറ്റ്, വോൾവോ ബസിന്റെ ആകൃതിയിൽ നിർമിക്കാൻ തീരുമാനിച്ചത്. ഷാജിയുടെ കുടുംബത്തിന് ഏറ്റുമാനൂർ കോണിക്കൽ ജംക്‌ഷനിൽ സ്വന്തമായി വർക്ക് ഷോപ്പ് ഉണ്ട്.

Also read: വണ്ടിക്ക് തീ പിടിക്കാതിരിക്കാൻ വണ്ടിനെയും സൂക്ഷിക്കുക!; മോട്ടർ വാഹനവകുപ്പിന്റെ മുന്നറിയിപ്പ്

അവിടെ ജീവനക്കാരുടെ സഹായത്തോടെയാണു ഗേറ്റ് നിർമിച്ചത്. ബസിന്റെ ടയറുകൾ അലുമിനിയം പാത്രം വെട്ടിയെടുത്താണ് ഉണ്ടാക്കിയത്. ജനാലകൾക്ക് ഫൈബർ ഗ്ലാസുകളും ബോഡിക്ക് മെറ്റൽ ഷീറ്റും സ്റ്റിക്കറും കൈപ്പിടിയുമെല്ലാം നിർമിക്കാൻ  6 മാസം വേണ്ടി വന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com