വനിതാദിനത്തിൽ കോട്ടയം മെഡിക്കൽ കോളജിൽ ഹൃദയ ശസ്ത്രക്രിയ നടത്തി വനിതാസംഘം
Mail This Article
കോട്ടയം ∙ രാജ്യാന്തര വനിതാദിനത്തിൽ വനിതകൾ മാത്രം അടങ്ങുന്ന ആരോഗ്യപ്രവർത്തകരുടെ സംഘം ആദ്യമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ബൈപാസ് ശസ്ത്രക്രിയ വിജയകരമായി നടത്തി. 50 വയസ്സുള്ള രോഗി പൂർണ ആരോഗ്യവാനാണ്.ഹൃദ്രോഗ ശസ്ത്രക്രിയാ വിദഗ്ധ ഡോ. വീണാ വാസുവിന്റെ നേതൃത്വത്തിലാണു ശസ്ത്രക്രിയ നടത്തിയത്. അനസ്തീസിയ വിഭാഗത്തിലെ ഡോ. മഞ്ജു എസ്.പിള്ള, അനസ്തീസിയ ടെക്നിഷ്യൻ അശ്വതി വിശാൽ, പെർഫ്യൂഷനിസ്റ്റ് കെ.എസ്.അശ്വതി, നഴ്സ് എസ്.നന്ദന തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
106–ാം വയസ്സിൽ കുട്ടിയമ്മ വിമാനത്തിൽ ഡൽഹിയിലേക്ക്
ഹൃദ്രോഗ ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. ടി.കെ.ജയകുമാറും പെർഫ്യൂഷനിസ്റ്റ് രാജേഷ് മുള്ളൻകുഴിയും ശസ്ത്രക്രിയയ്ക്കു മേൽനോട്ടം വഹിച്ചു. വനിതാദിനത്തിൽ വനിതകൾ മാത്രം ഉൾപ്പെട്ട സംഘം ശസ്ത്രക്രിയ നടത്തിയത് അവിചാരിതമായി സംഭവിച്ചതാണെന്നു ഡോ. ജയകുമാർ പറഞ്ഞു.