ADVERTISEMENT

കോട്ടയം ∙ ‘ടേക്ക് എ ബ്രേക്ക്’ പദ്ധതിയിലുൾപ്പെടുത്തി നെഹ്റു സ്റ്റേഡിയം പരിസരത്ത് നഗരസഭ ആധുനിക വഴിയോര വിശ്രമകേന്ദ്രത്തിന്റെ നിർമാണം അന്തിമഘട്ടത്തിൽ. മേയ് മാസത്തിൽ തുറക്കുമെന്നാണ് പ്രതീക്ഷ. നഗരത്തിലെത്തുന്ന ആളുകളുടെ നാളുകളായുള്ള ആവശ്യമായിരുന്നു ഇത്.

സ്ത്രീകൾ, കുട്ടികൾ,ഭിന്നശേഷിക്കാർ എന്നിവർക്ക് പ്രത്യേക ശുചിമുറികൾ, വിശ്രമമുറി, മുലയൂട്ടൽ മുറി, കഫെറ്റീരിയ സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.സ്ത്രീകൾക്കും പുരുഷന്മാർക്കും രണ്ടു വീതവും ഭിന്നശേഷിക്കാർക്ക് ഒരു ശുചിമുറിയുമാണ് ക്രമീകരിച്ചത്. ശുചിത്വത്തിനു പ്രാധാന്യം നൽകിയാണ് നിർമാണം. ഭിന്നശേഷിക്കാർക്ക് റാംപ് സൗകര്യം ഒരുക്കി.

ശുചിമുറികളിൽ സാനിറ്ററി നാപ്കിൻ ഡിസ്ട്രോയർ, അജൈവ മാലിന്യ സംഭരണ സംവിധാനം, അണുനാശിനികൾ എന്നിവ ക്രമീകരിക്കും. 35 ലക്ഷം രൂപ ചെലവിട്ടാണു നിർമാണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com