ADVERTISEMENT

ഏറ്റുമാനൂർ∙  റെയിൽവേ സ്റ്റേഷനോട് ചേർന്ന റെയിൽവേ ഓവർ ബ്രിജിലെ  നടപ്പാതയിലെ സ്ലാബുകൾ തകർന്ന് അപകടാവസ്ഥയിൽ.സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിനാളുകളാണു ദിനംപ്രതി  ഈ നടപ്പാതയിലൂടെ സഞ്ചരിക്കുന്നത്. സ്ലാബുകൾ പലതും പൊട്ടി കാൽപാദം ഇറങ്ങുന്ന കുഴിയായി മാറി. നിലവാരം കുറഞ്ഞ സ്ലാബുകൾ ആയതിനാലാണു പെട്ടെന്ന് തകരാൻ കാരണമെന്നാണു നാട്ടുകാരുടെ ആരോപണം. പാലത്തിൽ വൈദ്യുത വിളക്കുകൾ ഇല്ല.

പകൽ സമയത്ത് പോലും ശ്രദ്ധിച്ചു നടന്നില്ലെങ്കിൽ അപകടത്തിൽ പെടുന്ന സാഹചര്യമാണ്. ഇവിടെ ലൈറ്റുകൾ സ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നാണു യാത്രക്കാരുടെ അഭിപ്രായം.  റെയിൽവേയുടെ ഉടമസ്ഥതയിലാണ് പാലം. അതിനാൽ ലൈറ്റുകൾ സ്ഥാപിക്കാനോ അറ്റകുറ്റ പണികൾ നടത്താനോ പഞ്ചായത്തിനു കഴിയില്ല. നീണ്ടൂർ– ഏറ്റുമാനൂർ റോഡുകളെ ബന്ധിപ്പിക്കുന്നതാണ് റെയിൽവേ ഓവർബ്രിജ്. 3 വർഷങ്ങൾക്കു മുൻപാണ് ഗതാഗതത്തിനായി തുറന്നു കൊടുത്തത്. മേൽ പാലത്തിന്റെയും കോൺക്രീറ്റുകൾ ഇളകി കമ്പി തെളിഞ്ഞു തുടങ്ങിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com