ADVERTISEMENT

ഗാന്ധിനഗർ∙ കോട്ടയം മെ‍ഡിക്കൽ കോളജിൽ നടന്ന എട്ടാമത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയും വിജയകരം. ശ്യാമള രാമകൃഷ്ണന്റെ ഹൃദയം ചങ്ങനാശേരി പായിപ്പാട് മുട്ടത്തേട്ട് എം.ആർ. രാജേഷിൽ(35) തുടിച്ചു തുടങ്ങി. ഇന്നലെ ഉച്ചകഴിഞ്ഞ് രാജേഷിനെ വെന്റിലേറ്ററിൽ നിന്നും മാറ്റി. ഭക്ഷണം കഴിച്ചു തുടങ്ങിയെന്നും, മരുന്നുകളോടു ശരീരം പ്രതികരിക്കുന്നുണ്ടെന്നും മെഡിക്കൽ സംഘം അറിയിച്ചു. 

എന്നാൽ രാജേഷ്  തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ  മസ്തിഷ്ക മരണം സംഭവിച്ച ഹൈദരാബാദ് സ്വദേശിനി ശ്യാമള രാമകൃഷ്ണന്റെ(52) ഹൃദയമാണ് രാജേഷിന്റെ ശരീരത്തിൽ തുന്നിച്ചേർത്തത്. ശനിയാഴ്ചയാണ് ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നത്.

4 വർഷമായി ഹൃദയ സംബന്ധമായ രോഗത്തെ തുടർന്നു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു രാജേഷ്. ഹൃദയം മാറ്റി വയ്ക്കുക അല്ലാതെ മറ്റു മാർഗമില്ലെന്ന് ഡോക്ടർമാർ പറഞ്ഞതോടെയാണ് സർക്കാറിന്റെ മൃതസഞ്ജീവിനി പദ്ധതിയിൽ ഒരു വർഷം മുൻപ് അപേക്ഷ നൽകിയത്. തലച്ചോറിനെ ബാധിക്കുന്ന ഗുരുതര രോഗം പിടിപെട്ട്  18–നാണ് ശ്യാമള ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയ്ക്ക് എത്തിയത്. വെള്ളിയാഴ്ച രാത്രി 7.40ന് ശ്യാമളയുടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. 

തുടർന്നു മകൻ സുബ്രഹ്മണ്യൻ രാമ കൃഷ്ണൻ അവയവദാനത്തിനു സന്നദ്ധത അറിയിച്ചു. ഇന്ത്യയിൽ സർക്കാർ മെഡിക്കൽ കോളജിൽ ആകെ 9 ശസ്ത്രക്രിയകളാണ് നടന്നിരിക്കുന്നത്. ഇതിൽ 8 എണ്ണവും കോട്ടയം മെഡിക്കൽ കോളജിലാണ്. എട്ടാമത്തെ ശസ്ത്രക്രിയയും വിജയകരമാണെന്ന സന്തോഷത്തിലാണ് ആശുപത്രി അധികൃതർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com