ADVERTISEMENT

കുടമാളൂർ∙ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രത്തില്‍ നീന്തുനേർച്ച നിർവഹിക്കാൻ തീർഥാടകപ്രവാഹം. ഇന്നു രാത്രി 12 വരെ നേർച്ച തുടരും. മൈതാനത്തെ കൽക്കുരിശിന്റെ ചുവട്ടിൽ നിന്നു പഴയ പള്ളിയിലേക്കാണു നേർച്ച.കൽക്കുരിശിന്റെ ചുവട്ടിൽ മെഴുകുതിരി കത്തിച്ചു പ്രാർഥിച്ച ശേഷം മുട്ടിന്മേൽ നീന്തി പഴയ പള്ളിയിൽ പ്രവേശിക്കും. അവിടെ നിന്നു തിരുസ്വരൂപം ചുംബിച്ചു മാതാവിനോടു പ്രാർഥിച്ചാണു നേർച്ച പൂർത്തിയാക്കുന്നത്. മാർ മാത്യു വാണിയക്കിഴക്കേൽ കാർമികത്വം വഹിച്ചു.

ഇന്നു രാവിലെ 9നു പള്ളി മൈതാനിയിൽ കുരിശിന്റെ വഴിയും പീഡാനുഭവ സന്ദേശവും. 3നു പീഡാനുഭവ ശുശ്രൂഷയ്ക്കു ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം കാർമികത്വം വഹിക്കും. തുടർന്നു നഗരികാണിക്കൽ, തിരുസ്വരൂപ ചുംബനം. 6.15നു പള്ളി മൈതാനിയിൽ കുരിശിന്റെ വഴിയും തുടർന്നു പീഡാനുഭവ ദൃശ്യാവിഷ്കാരവും.

ഫാ. ഡോ. ടോം ഓലിക്കരോട്ട് സന്ദേശം നൽകും. ആർച്ച് പ്രീസ്റ്റ് ഫാ. ഡോ. മാണി പുതിയിടം, അസിസ്റ്റന്റ് വികാരിമാരായ ഫാ. അലോഷ്യസ് വല്ലാത്തറ, ഫാ. ജോയൽ പുന്നശ്ശേരി, ഫാ. കുര്യൻ അമ്പലത്തിങ്കൽ, ട്രസ്റ്റിമാരായ പി.എസ്.ദേവസ്യ പാലത്തൂർ, ജോർജ് കോര തുരുത്തേൽ, റോയി ജോർജ് കുന്നത്തുകുഴി, പാരിഷ് കൗൺസിൽ സെക്രട്ടറി വി.ജെ.ജോസഫ് വേളാശേരിൽ, പിആർഒ ജോർജ് ജോസഫ് പാണംപറമ്പിൽ, ജനറൽ കൺവീനർ റൂബിച്ചൻ കുന്നുംപുറം എന്നിവർ നേതൃത്വം നൽകും.  കുടമാളൂർ പാലത്തിനു സമീപം   പാർക്കിങ് സൗകര്യം ക്രമീകരിച്ചിട്ടുണ്ട് .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com