ജമൈക്കൻ ദേശീയ ഫലം; ലുക്ക് മാത്രമല്ല, പഴമാണ് അക്കി!
Mail This Article
ചമ്പക്കര ∙ അലങ്കാരത്തിനു നട്ടു പിടിപ്പിച്ച ചമ്പക്കര ചെറുമാക്കൽ ജോയി വർഗീസിന്റെ വീട്ടിലെ അക്കി മരം നിറയെ പഴങ്ങളാണ്. 4 വർഷം മുൻപ് പത്തനംതിട്ടയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് കൊണ്ടു വന്ന അക്കിയാണ് ഇപ്പോൾ കായ്ച്ചത്. വീടിന് അലങ്കാരമായി വളർത്തുന്ന അക്കി മരത്തിന് പരിചരണം ആവശ്യമില്ലെന്ന് ജോയി വർഗീസ് പറയുന്നു.
ജമൈക്കൻ ദേശീയ ഫലം
നിത്യഹരിത ഫല സസ്യമാണ് അക്കി. വർഷത്തിൽ എല്ലാക്കാലത്തും ഇവയിൽ ഫലം ഉണ്ടാകുന്നു. ജമൈക്ക രാജ്യത്തിന്റെ ദേശീയ ഫലമാണ് അക്കി. ഇവ വെജിറ്റബിൾ ബ്രെയിൻ എന്നു അറിയപ്പെടുന്നു. 10 മീറ്റർ വരെ ഉയരത്തിൽ നിരവധി ശാഖകളായി അക്കി വളരുന്നു. കശുമാങ്ങയോട് സാമ്യമുള്ള പഴമാണ് ഉണ്ടാകുന്നത്. ഇളം കായ്കൾ പച്ച നിറത്തിലും പാകമായാൽ മഞ്ഞ നിറത്തിലും പഴം ചുവന്ന നിറത്തിലുമായിരിക്കും. പഴത്തിനുള്ളിലെ പരിപ്പാണു ഭക്ഷ്യയോഗ്യം. പഴുത്ത കായ്കളിൽ നിന്നു പരിപ്പ് നേരിട്ടു കഴിക്കാം. കറി വയ്ക്കാനും ഇവയുടെ പരിപ്പ് ഉപയോഗിക്കുന്നു. അക്കിയുടെ മൂപ്പെത്താത്ത കായ്കളിൽ വിഷം അടങ്ങിയിരിക്കുന്നതിനാൽ ഭക്ഷ്യയോഗ്യമല്ല.