ADVERTISEMENT

കോട്ടയം ∙ ജോലിത്തിരക്കുകൾക്കിടയിൽ ലഭിക്കുന്ന ഇടവേളകളിൽ ആരോഗ്യത്തിനായി മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാർ നൃത്തം ചെയ്യാൻ ആരംഭിച്ചിട്ട് ഒരു വർഷമാകുന്നു. ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും നഴ്സിങ് അസിസ്റ്റന്റുമാരും ഫാർമസിസ്റ്റുമാരും ഉൾപ്പെടെ എല്ലാ ജീവനക്കാരും ആരോഗ്യത്തിനായി ഇവിടെ നൃത്തം ചെയ്യുന്നു. 

രോഗീപരിചരണമാണു മെഡിക്കൽ കോളജ് ജീവനക്കാരുടെ ഡ്യൂട്ടിയെങ്കിലും ജോലിത്തിരക്കു കാരണം സ്വന്തം ആരോഗ്യം നോക്കാൻ പലപ്പോഴും ഇവർക്കു കഴിയാറില്ല. കൂടാതെ കടുത്ത മാനസിക സംഘർഷം നേരിടേണ്ടി വരാറുമുണ്ട്.  ഇതിനു പരിഹാരമെന്ന നിലയിലാണ് ഇടവേള സമയത്ത് സൂംബ പരിശീലനം നടത്താൻ തീരുമാനിച്ചത്. ആശുപത്രിക്കുള്ളിൽ തന്നെ സൂംബ നൃത്തം പരിശീലിക്കുകയും ആവാം എന്ന സൗകര്യവുമുണ്ട്. 

മെഡിക്കൽ കോളജിലെ ഫാർമസിസ്റ്റും സൂംബ ട്രെയ്നറുമായ അഞ്ജു വി.തോമസ് പരിശീലനം നൽകാൻ തയാറായി വന്നതോടെ കാര്യങ്ങൾ എളുപ്പമായി. 6 വർഷമായി അഞ്ജു പല സൂംബ ഫിറ്റ്നസ് സെന്ററുകളിലും പരിശീലനം നടത്തി സർട്ടിഫിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. കോവിഡ് കാലത്തിനു ശേഷമാണു സൂംബ പരിശീലനം ആരംഭിച്ചത്. അഞ്ജുവിന്റെ ചുവടുകൾക്കൊപ്പിച്ചു നൃത്തം ചെയ്യാൻ തുടങ്ങിയതോടെ ജീവനക്കാരിൽ ജീവിതശൈലീ രോഗം കുറഞ്ഞു, മാനസികാരോഗ്യവും വർധിച്ചു.

എന്താണ് സൂംബ?

സൂംബ എന്നാൽ ഡാൻസ് ഫിറ്റ്നസ് പ്രോഗ്രാമാണ്. ലാറ്റിനമേരിക്കയിൽ നിന്നാണു സൂംബയുടെ വരവ്. സാൽസ, കൂബിയ, റെഗന്റൻ, മെറിഗേ എന്നിങ്ങനെ നാലു നൃത്ത ഇനങ്ങൾ സമന്വയിപ്പിച്ചാണു പ്രധാനമായും സൂംബ രൂപപ്പെടുത്തിയിരിക്കുന്നത്. കൂടാതെ മറ്റു നൃത്തരൂപങ്ങൾ പിന്നീട് ഇടകലർത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com