ADVERTISEMENT

കോട്ടയം ∙ ‘വിമാനം’ കയറി ക്ലാസിൽ കടന്നാലോ? മാങ്ങാനം പുതുശേരി സിഎംഎസ് എൽപി സ്കൂളാണ് ഇക്കൊല്ലം വിദ്യാർഥികൾക്കു കൗതുകം ഒളിപ്പിച്ചുവച്ചിരിക്കുന്നത്. സ്കൂൾ ഭിത്തിയിൽ ഒരു കൂറ്റൻ വിമാനം വരച്ചിട്ടുണ്ട്. ക്ലാസ് മുറികളുടെ വാതിൽ വിമാനത്തിന്റെ വാതിലായി ചിത്രീകരിച്ചു. ‘വിമാനത്തിന്റെ’ വാതിൽ തുറന്നാൽ കുട്ടികളെത്തുക ക്ലാസ് മുറിയിലാണെന്നു മാത്രം! ക്ലാസ് മുറികളിലുമുണ്ട് ചിത്ര കൗതുകം. ഭിത്തികളിലെല്ലാം പാഠപുസ്തകങ്ങളിലെ കഥാപാത്രങ്ങളും കാടും ആസ്പദമാക്കിയുള്ള ചിത്രങ്ങളാണു വരച്ചിരിക്കുന്നത്.

വെച്ചൂച്ചിറ എണ്ണൂറാംവയൽ സിഎംഎസ്എൽപി സ്കൂളിലെ അധ്യാപകനായ പരിയാരം സ്വദേശി എം.ജെ.ബിബിനാണു വരച്ചത്. സർക്കാർ സ്കൂളുകളിലുൾപ്പെടെ 41 സ്കൂളുകളിൽ ബിബിൻ ചിത്രങ്ങൾ വരച്ചിട്ടുണ്ട്.പഞ്ചായത്തംഗങ്ങൾ, നാട്ടുകാർ, സ്കൂൾ ലോക്കൽ മാനേജർ എന്നിവരുടെ സഹായത്തോടെയാണു പണം കണ്ടെത്തിയത്. 10 ദിവസം കൊണ്ടാണു പൂർത്തിയാക്കിയത്. 

സ്കൂളിലെ വിദ്യാർഥികളുമായി ഈ വർഷാവസാനം വിമാനയാത്ര നടത്തണമെന്ന ലക്ഷ്യമുണ്ട്. എല്ലാവരെയും കൊണ്ടുപോകാൻ സാധിച്ചില്ലെങ്കിൽ നാലാം ക്ലാസ് വിദ്യാർഥികളെയെങ്കിലും കൊണ്ടുപോകണം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com