കോട്ടയത്ത് ലുലു മിനി മാൾ അടുത്ത മാർച്ചോടെ; 30,000 ചതുരശ്ര മീറ്റർ, രണ്ടു നിലകൾ പാർക്കിങിന്, 10 ഭക്ഷണ ഔട്‌ലെറ്റുകൾ...
Mail This Article
×
കോട്ടയം∙ നാട്ടകം മണിപ്പുഴ ജംക്‌ഷനു സമീപം എംസി റോഡരികിൽ ലുലു ഗ്രൂപ്പ് നിർമിക്കുന്ന ലുലു മിനി മാളിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. ഹൈപ്പർമാർക്കറ്റിനു പ്രാധാന്യം നൽകിയുള്ള മാളാണു നിർമിക്കുന്നത്. ഡിസംബറോടെ നിർമാണം പൂർത്തിയാക്കി അടുത്തവർഷം മാർച്ചോടെ ഉദ്ഘാടനം നടത്താനാണു ലക്ഷ്യം.
30000 ചതുരശ്ര മീറ്റർ വലുപ്പമുള്ള കെട്ടിടത്തിൽ താഴെ രണ്ടു നിലകൾ പാർക്കിങിനാണ്. അഞ്ഞൂറോളം കാറുകൾക്കും അതിലധികം ഇരുചക്രവാഹനങ്ങൾക്കും പാർക്ക് ചെയ്യാം. 500 പേർക്കിരിക്കാവുന്ന ഫുഡ് കോർട്ട്, 10 ഭക്ഷണ ഔട്‌ലെറ്റുകൾ എന്നിവയുണ്ടാകും. 800 ചതുരശ്ര മീറ്റർ പ്രദേശം ഗെയിമുകൾക്കും മറ്റു വിനോദങ്ങൾക്കുമായി മാറ്റിയിട്ടുണ്ട്.
English Summary: Lulu Mini Mall in Kottayam by next March
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.