ADVERTISEMENT

ചെങ്ങന്നൂർ∙ നഗരസഭാ ഓഫിസ് കെട്ടിടസമുച്ചയത്തിൽ ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്ന മുറിയിൽ തീപിടിത്തം.  4 അഗ്നിരക്ഷാസേനാംഗങ്ങൾ ഉൾപ്പെടെ 5 പേർക്ക് ശ്വാസതടസ്സമുണ്ടായി. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. ചെങ്ങന്നൂർ അഗ്നിരക്ഷാനിലയത്തിലെ ഫയർ ആൻഡ് റസ്ക്യു ഓഫിസർമാരായ ഷഫീക്ക് അലി ഖാൻ (42), ബി.എസ്.ശ്യാംകുമാർ (30), എസ്. അരുൺകുമാർ(35) , നാട്ടുകാരനായ കരുവേലിപ്പടി പാലങ്ങാട്ടിൽ രഞ്ജി പി. വർഗീസ് (38) എന്നിവരെ  ശ്വാസതടസ്സത്തെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവല്ല അഗ്നിരക്ഷാനിലയത്തിലെ ഓഫിസർ പ്രദീപ്കുമാറിനെ (32) കണ്ണിൽ ബ്ലീച്ചിങ് പൗഡർ വീണ് അസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്ന്  ആശുപത്രിയിലാക്കി. 

ഒന്നാംനിലയിലെ ഓഫിസ് മുറിയിലേക്കു രൂക്ഷഗന്ധത്തോടെ പുക ഉയർന്നതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് അടച്ചിട്ട മുറിയിൽ തീപിടിച്ച വിവരം അറിയുന്നത്. ഇവിടെ സൂക്ഷിച്ചിരുന്ന 500 കിലോയോളം  ബ്ലീച്ചിങ് പൗഡർ, ചൂലുകൾ, ബ്രഷുകൾ, ലോഷൻ,  ഫിനോയിൽ, ലിക്വിഡ് സോപ്പ് തുടങ്ങിയവ കത്തിനശിച്ചു. സ്ഫോടനശബ്ദത്തോടെ തീ പടർന്നു പിടിക്കുകയായിരുന്നു.  2 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

വൈദ്യുതി ബന്ധം വിഛേദിച്ചിരുന്ന മുറിയിൽ ഷോർട് സർക്യൂട്ടിന് സാധ്യതയില്ലെന്നും ഫിനോയിലോ ലിക്വിഡ് സോപ്പോ സൂക്ഷിച്ച കന്നാസ് ചോർന്ന് ബ്ലീച്ചിങ് പൗഡറുമായി ചേർന്നുണ്ടായ രാസമാറ്റമാകാം തീപിടിത്തത്തിനു കാരണമെന്നു സംശയിക്കുന്നതായും ചെങ്ങന്നൂർ ഫയർ സ്റ്റേഷൻ ഓഫിസർ സുനിൽ ജോസഫ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com