റോഡിലേക്കു ചാഞ്ഞുനിൽക്കുന്ന മരം അപകടഭീഷണി
Mail This Article
×
വൈക്കം ∙ റോഡിലേക്കു ചാഞ്ഞു നിൽക്കുന്ന മരം യാത്രക്കാർക്ക് ഭീഷണിയാകുന്നു. വൈക്കം മഹാദേവ ക്ഷേത്രത്തിലെ വിറകു പുരയ്ക്ക് സമീപം ക്ഷേത്ര മതിലിനോടു ചേർന്നു നിൽക്കുന്ന വലിയ മരമാണ് ഏതു നിമിഷവും റോഡിലേക്ക് വീഴുന്ന അവസ്ഥയിലുള്ളത്. കാലവർഷം എത്തിയതോടെ മരം വീഴാനുള്ള സാധ്യതയും കൂടി. പച്ചിലപ്പടർപ്പുകൾ പടർന്ന് കയറിയ മരം പടിഞ്ഞാറേനട - കാലാക്കൽ റോഡിന്റെ കിഴക്കു ഭാഗത്തായാണ്. റോഡിന്റെ പടിഞ്ഞാറേ ഭാഗത്തു കൂടി 11 കെവി ലൈൻ പോകുന്നുണ്ട്. വൈക്കം വലിയ കവലയിൽ നിന്നു പടിഞ്ഞാറേ നടയിലേക്ക് വരുന്ന പ്രധാന പാതയിലൂടെയാണ് വാഹനങ്ങളും കാൽനടയാത്രക്കാരും സദാസമയവും പോകുന്നത്. സമീപത്തായി വ്യാപാര സ്ഥാപനങ്ങളും ഓഫിസുകളും പ്രവർത്തിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.